Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സ്രാവിന്റെ മുഖവുമായി വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങി; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

21 MARCH 2019 03:41 PM IST
മലയാളി വാര്‍ത്ത

ആഴക്കടലുകളില്‍ മാത്രം കാണപ്പെടുന്ന സ്രാവ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പറന്നിറങ്ങിയത് കാഴ്ചക്കാര്‍ക്ക് അപൂര്‍വ്വ കാഴ്ചയായിമാറി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. സ്രാവിന്റെ മുഖഭാവം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന കൊമേര്‍ഷ്യല്‍ ജെറ്റായ എംബ്രയര്‍ E2 വിമാനം കാഴ്ചയില്‍ സാക്ഷാല്‍ സ്രാവിനെ പിന്നിലാക്കും. ഷാര്‍ക്ക് എംബ്രയര്‍ E190 E2 ഒരു വാണിജ്യ വിമാനമാണ്. 

സ്വകാര്യ വാഹനങ്ങളില്‍ നിന്ന് പോലും ചിത്രങ്ങളും ഡിസൈനിങ്ങുകളും നീക്കം ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്രാവിന്റെ രൂപത്തിലുള്ള വിമാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡല്‍ഹി വിമാനത്താവളത്തിന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. 'നിങ്ങള്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളരെ മനോഹരമായി കാണപ്പെടുന്നു!' ട്വിറ്ററില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് അക്കൗണ്ടിലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ എഴുതിയിട്ടുണ്ട്.



ബ്രസീലിലെ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള E190 E2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്‌സ് ഒരുക്കിയിട്ടുള്ളത്. വാണിജ്യ, എക്‌സിക്യൂട്ടീവ് ഏവിയേഷന്‍, പ്രതിരോധം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബ്രസീലില്‍ ആസ്ഥാനമായ ആഗോള കമ്പനിയാണ് എംബ്രിയര്‍. 



കാറ്റിനെയും മേഘങ്ങളെയും ഭയപ്പെടുത്തുന്ന മുഖമാണ് സ്രാവിന്റെ രൂപത്തിലുള്ള വിമാനത്തിനെന്നാണ് കാഴ്ചക്കാരില്‍ ചിലര്‍ പറഞ്ഞത്. ചിലരാവട്ടെ ഈ വിമാനത്തെ ഭീകര സത്വമായും ഉപമിച്ചിട്ടുണ്ട്. കൂര്‍ത്ത പല്ലുകളും തീഷ്ണമായ കണ്ണുകളുമാണ് ഇതിലെ ആകര്‍ഷണീയത.




70 മുതല്‍ 130 ആളുകള്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനമാണിത്. നവീന സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് E2 വിമാനത്തിന് കരുത്ത് പകരുന്നത്. ഇത് വളരെ ചെറിയ തോതില്‍ മാത്രമാണ് പുക പുറം തള്ളുന്നതെന്നും പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മികച്ച പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ ഉപയൊഗചെലവുമാണ് ഈ വിമാനത്തിന്റെ പ്രത്യേകതയെന്ന് എംബ്രയറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (7 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (40 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends