ജെ സി ബിയുടെ പുതിയ ആധുനിക പ്ലാന്റ് ഗുജറാത്തിലെ വഡോദരയില്‍
കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എര്‍ത്ത് മൂവിങ് ഉപകരണ വിഭാഗത്തിലെ പ്രമുഖ നിര്‍മാതാക്കളാണ് ജെ സി ബി 650 കോടി രൂപ ചെലവില്‍ പുതിയ ആധുനിക പ്ലാന്റ് സ്ഥാപിക്കുന്നു. ഗുജറാത്തിലെ വഡോദരയിലെ സ്ഥാപിക്കുന്ന പുതിയ പ്ലാന്റിലൂടെ ജെ സി ബിയുടെ എര്‍ത്ത് മൂവിങ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളുടെ നിര്‍മ്മാണവും സാങ്കേതിക വികസനവുമാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്.
ആഗോളതലത്തില്‍ ഉയരുന്ന ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കുകയാണ് പുതിയ പ്ലാന്റിന്റെ പ്രധാന ലക്ഷ്യം. ജെ സി ബിയുടെ ഉപകരണങ്ങളില്‍ സാങ്കേതികമായും രൂപഘടനയിലും വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. രാജ്യത്തെ ആറാമത്തെ ഫാക്ടറിയാണ് ഗുജറാത്തിലെ വഡോദരയില്‍ കമ്പനി നിര്‍മ്മിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ ഉല്പാദനം തുടങ്ങിയതിന്റെ 40മത് വാര്‍ഷികവും ഇതിനോടൊപ്പം ആഘോഷമാക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. 2007 മുതല്‍ ജെ സി ബിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ.
https://www.facebook.com/Malayalivartha