Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗരങ്ങളിലെ നിരത്തുകളില്‍ താരമാകാന്‍ ബജാജിന്റെ ക്വാഡ്രിസൈക്കിളുകള്‍

31 MARCH 2019 02:54 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ നിരവധി പ്രധാന നഗരങ്ങള്‍ ക്വാഡ്രിസൈക്കിള്‍ എന്ന ആശയം സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് അത് വളരെക്കാലമായി ദീര്‍ഘദൂര സ്വപ്നമായിരുന്നു. കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയിലുള്ള പുതിയ വാഹനശ്രേണിയായ ക്വാഡ്രിസൈക്കിള്‍ ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചേക്കും. നിലവില്‍ കാറുകള്‍ അടക്കിവാഴുന്ന ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് തീരെക്കുറഞ്ഞ ക്വാഡ്രിസൈക്കിളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണു സൂചന. രാജ്യത്തെ ആദ്യ ക്വാഡ്രിസൈക്കിളായ 'ക്യൂട്ട്' പുറത്തിറക്കിയ ബജാജ് ഓട്ടോ ഒല, ഊബര്‍ ഉള്‍പ്പടെയുള്ള ടാക്‌സി കമ്പനികളെ സമീപിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഒല പോലെയുള്ള ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്കായ മൈക്രോ വിഭാഗത്തിനെക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍

2012ലെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചെങ്കിലും വില്‍പ്പനയ്ക്ക് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളെടുത്തു. രണ്ട് വര്‍ഷത്തിനു ശേഷം വാണിജ്യാടിസ്ഥാനത്തില്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കാറിനും ഓട്ടോറിക്ഷയ്ക്കുമിടയിലുള്ള ക്വാഡ്രിസൈക്കിള്‍ വാഹനശ്രേണിക്ക് അംഗീകാരം നല്‍കിയതോടെ ഇലക്ട്രിക് ക്വാഡിസൈക്കിളുകളും വൈകാതെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. 

നഗരങ്ങള്‍ക്കിടയ്ക്ക് യാത്ര ചെയ്യാനാണ് കാറുകള്‍ വേണ്ടത്. ശരാശരി 30 - 40 കിലോമീറ്റര്‍ വേഗപരിധിയുള്ള നഗരത്തില്‍ എന്തിനാണ് 100 കിലോമീറ്ററില്‍ സഞ്ചരിക്കുന്ന കാര്‍. ഇതിനുള്ള പരിഹാരമാണ് ക്വാഡ്രിസൈക്കിളുകള്‍. കേന്ദ്ര മോട്ടോര്‍ വാഹന ആക്ട് നിലവില്‍ വന്നശേഷം ആദ്യമായാണ് ഒരു വാഹനശ്രേണി പുതിയതായി കൊണ്ടുവരുന്നത്്. സുരക്ഷ സംബന്ധിച്ച് പലരും ആശങ്ക പങ്കുവച്ചിരുന്നെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ ക്യൂട്ടിന് കഴിഞ്ഞു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മ്മിക്കുക എളുപ്പമല്ല. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കണം. അതിന് ശേഷം മാത്രമേ പൂര്‍ണമായും ചെലവ് കുറച്ച്്് ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ പുറത്തിറക്കാന്‍ കഴിയൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends