Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹോട്ടല്‍ ജീവനക്കാരെ വൃത്തി പഠിപ്പിക്കാന്‍ പുതിയ കോഴ്‌സുമായി ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റി

04 APRIL 2019 04:26 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെയും ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ തൊഴിലാളികളും ഉള്‍പ്പെടെ വൃത്തിയെപ്പറ്റിയും ഭക്ഷണം സൂക്ഷിക്കേണ്ടരീതിയെപ്പറ്റിയും ശാസ്ത്രീയപരിശീലനം നല്‍കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ ്എസ് എസ് എ ഐ) യുടെ പദ്ധതി കേരളത്തില്‍ അടുത്തമാസം ആരംഭിക്കും. ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍) എന്നതാണ് പദ്ധതിയുടെ പേര്. ഇതിനായി ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) ഉള്‍പ്പെടെ 25 ഏജന്‍സികളെയാണ് നിയോഗിച്ചത്. 

2018ല്‍ പരിശോധന നടത്തിയ 80% ഹോട്ടലുകളുടെയും അടുക്കളകള്‍ വൃത്തിഹീനമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ 'ഓപ്പണ്‍ അടുക്കള'യുമായി ഹോട്ടലുകള്‍ വരുമ്പോള്‍ തന്നെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍. അടുക്കളയില്‍ മാലിന്യം കൂട്ടിയിടുക, ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ അടുക്കളയില്‍ തന്നെ സൂക്ഷിക്കുക, വൃത്തിയില്ലാതെ വെള്ളവും ഭക്ഷണസാധനങ്ങളും സൂക്ഷിക്കുക, റഫ്രിജറേറ്ററിന്റെ വൃത്തി, അടുക്കളയുടെ തറയുടെയും ഭിത്തിയുടെയും വൃത്തിയൊക്കെയാണ് പരിശോധിച്ചത്. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട സാധനങ്ങള്‍ പുറത്ത് സൂക്ഷിക്കുന്നത് അടുക്കളയിലെ നിത്യകാഴ്ചയാണെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വൃത്തിഹീനമാണെന്ന് കണ്ടാല്‍ പിഴ 5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. ഈ കണക്കില്‍ 2018 ല്‍ മാത്രം 1.44 കോടി രൂപ സര്‍ക്കാരിന് പിഴയായി ലഭിച്ചു. 165 ഹോട്ടല്‍ പൂട്ടിച്ചു. കഴിഞ്ഞ വര്‍ഷം പരിശോധന നടത്തിയ 5,200 ഹോട്ടലുകളില്‍ 4,000 എണ്ണത്തിന്റെ അടുക്കളകളും വൃത്തിഹീനമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റിയുടെ പുതിയ തീരുമാനം

ഓരോ ഹോട്ടല്‍ തൊഴിലാളിയും ഈ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നുമാണ് പുതിയ വ്യവസ്ഥ. ഒരു ഹോട്ടലില്‍ 25 തൊഴിലാളികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഒരു സൂപ്പര്‍വൈസര്‍കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കണം. 25ല്‍ താഴെ തൊഴിലാളികളാണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കോഴ്‌സില്‍ എല്ലാ ഹോട്ടല്‍ തൊഴിലാളികളും പങ്കെടുക്കണം. ഭാവിയില്‍ ഹോട്ടല്‍ ലൈസന്‍സിന് ഇത് നിര്‍ബന്ധമാക്കാനാണ് ആലോചന. ഹോട്ടലുടമയാണ് കോഴ്‌സിന് പണം മുടക്കേണ്ടത്. ആദ്യഘട്ടത്തില്‍ തട്ടുകടക്കാരെ പരിശീലനത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends