Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് വ്യാപനം സ്മാർട്ട് ഫോൺ വിപണിയെയും ബാധിക്കുന്നു; ഏറ്റവും നഷ്ടം സംഭവിച്ച ബ്രാന്‍റ് 'ഷവോമി'

23 JULY 2020 12:22 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ സ്മാർട്ട് ഫോൺ വിൽപ്പനയിൽ വാൻ ഇടിവെന്ന് റിപ്പോർട്ടുകൾ. കണക്കുകൾ അനുസരിച്ച് 48 ശതമാനം ഇടിവ് 2020ന്‍റെ രണ്ടാം പാദത്തില്‍ സംഭവിച്ചിട്ടുണ്ട്. കൊവിഡ് വ്യാപന ഭീഷണിയില്‍ രാജ്യം ലോക്ക് ഡൌണ്‍ അടക്കമുള്ള പ്രതിസന്ധികളാണ് ഈ വില്‍പ്പന ഇടിവിന് കാരണമായത് എന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം കാനലൈസ് വ്യക്തമാക്കുന്നത്.

വില്‍പ്പനക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടത് ലോക്ക് ഡൌണും നിയന്ത്രണങ്ങളും മൂലം വില്‍പ്പനയ്ക്ക് ആവശ്യമായ ഗാഡ്ജറ്റുകള്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ്. ഇതിനൊപ്പം തന്നെ സ്മാര്‍ട്ട്ഫോണ്‍ ആവശ്യക്കാരുടെ എണ്ണവും തീരെകുറഞ്ഞിട്ടുണ്ട്.

ഓണ്‍ലൈനിലും ഓഫ് ലൈനിലും വില്‍പ്പനക്കാരില്‍ എല്ലാം പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിനൊപ്പം സ്മാര്‍ട്ട്ഫോണുകളുടെ പ്രദേശിക ഉത്പാദനവും പ്രതിസന്ധികളെ നേരിടുന്നു എന്നാണ് സൂചന. ഷവോമി, ഓപ്പോ പോലുള്ള ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകള്‍ ആവശ്യത്തിന് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ നേരിട്ടുവെന്നാണ് പഠനത്തില്‍ കാനലൈസ് പറയുന്നത്.

ഏറ്റവും നഷ്ടം സംഭവിച്ച ബ്രാന്‍റ് ഷവോമിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 30.9 ശതമാനം ഫോണ്‍ വില്‍പ്പനയാണ് ഈ ബ്രാന്‍റിന് നഷ്ടപ്പെട്ടത് എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിവോ 21.3 ശതമാനം, സാംസങ്ങ് 16.3 ശതമാനം, ഒപ്പോ 12.9 ശതമാനം, റിയല്‍ മീ 10 ശതമാനം എന്നിങ്ങനെയാണ് ഒരോ ബ്രാന്‍റിനും വിപണി വിഹിതത്തില്‍ നഷ്ടം സംഭവിച്ചത് എന്നാണ് കാനലൈസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (15 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (24 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (36 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (42 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (49 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends