Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....


ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...


ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ഈ വെബ്ബ് ബ്രൗസറുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ....? ; ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഹാക്കർമാർ വിവരങ്ങൾ ചോർത്തുമെന്ന് സിഇആർടി-ഇൻ

23 JULY 2020 12:42 PM IST
മലയാളി വാര്‍ത്ത

ഗൂഗിൾ ക്രോം, സഫാരി വെബ് ബ്രൗസറുകളിൽ സാങ്കേതിക പിഴവുകൾ കണ്ടെത്തി ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ). ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് ഉപകരണങ്ങളിൽ പ്രവേശിക്കാനും രഹസ്യാത്മക വിവരങ്ങൾ ചോർത്താനും സാധിക്കും. അതിനാൽ ക്രോമിന്റെയും സഫാരിയുടേയും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സിഇആർടി- ഇൻ നിർദേശിച്ചു.

ഗൂഗിൾ ക്രോമിന്റെ 84.0.4147.89 പതിപ്പിന് മുമ്പുള്ളവയെയാണ് ഈ സാങ്കേതിക പ്രശ്നം ബാധിക്കുക. ഗുരുതര പ്രശ്നമാണിത് എന്നാണ് ഏജൻസി പറയുന്നത്. അതേസമയം ആപ്പിൾ ഉപയോക്താക്കൾക്ക് സഫാരി ബ്രൗസറിന്റെ 13.1.2 പതിപ്പിന് മുമ്പുള്ള പതിപ്പുകൾക്കാണ് പ്രശ്നമുള്ളത്.

ഈ സാങ്കേതിക പിഴവ് മുതലെടുത്ത് ഉപകരണത്തിൽ പ്രവേശിക്കുന്ന അക്രമികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താനും ഉപകരണത്തിൽ ഡിനയൽ ഓഫ് സർവീസ് (ഡോസ്) ആക്രമണം നടത്താനും സാധിക്കും.

ക്രോമിലും, സഫാരിയിലും കണ്ടെത്തിയ ഈ പിഴവുകളിലൂടെ ഉപകരണങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, ഇഷ്ടാനുസരണം കോഡുകൾ വിന്യസിക്കാനും, ഡോസ് അറ്റാക്ക്, സ്പൂഫിങ് അറ്റാക്ക്, ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് അറ്റാക്ക് പോലുള്ള ആക്രമണങ്ങൾ നടത്താനും അക്രമികൾക്ക് സാധിക്കും.

അതിനാൽ ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ 84.0.4147.89 ലേക്കും സഫാരിയുടെ 13.1.2 ലേക്കും എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യാനാണ് സിഇആർടിയുടെ നിർദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അംഗീകാരം ഫ്രാൻസ് പിൻവലിക്കൂ  (18 minutes ago)

..സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...  (21 minutes ago)

മണ്ണിടിച്ചിലില്‍ ഒമ്പത് മരണം  (27 minutes ago)

കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ അപകടം....ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയില്‍...  (37 minutes ago)

കിം ജോങ് ഉന്നിന്റെ ഡിഎന്‍എ വൃത്തിയാക്കി  (1 hour ago)

171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയും  (1 hour ago)

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെതിരെ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം  (1 hour ago)

ബൈക്കപകടത്തില്‍ ഒരു മരണം...  (1 hour ago)

സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും  (2 hours ago)

അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍  (2 hours ago)

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ...  (2 hours ago)

നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  (2 hours ago)

ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക്  (2 hours ago)

പ്രശസ്തിയും കീര്‍ത്തിയും നേടാനുള്ള സാധ്യത  (3 hours ago)

Malayali Vartha Recommends