Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

പുതിയ സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി...

13 JULY 2024 04:00 PM IST
മലയാളി വാര്‍ത്ത

നിര്‍മ്മിത ബുദ്ധിയിലെ നൈപുണ്യവികസനം സാധ്യമാക്കുന്ന സൗജന്യ എഐ പ്രോഗ്രാമുമായി എന്‍ട്രി. 22 ഭാഷകളിലാണ് എഐ പഠനം സാധ്യമാക്കുന്ന Saksharatha.ai (www.saksharatha.ai) പ്രോഗ്രാം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് കൊച്ചിയില്‍ നടന്ന ജെന്‍ എഐ കോണ്‍ക്ലേവില്‍ വച്ച് നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ടപ്പാണ് എന്‍ട്രി. നൈപുണ്യശേഷിയില്‍ നേരിടുന്ന വലിയ വിടവാണ് വലിയ തൊഴില്‍ സാധ്യതകളില്‍ രാജ്യത്തെ പിന്നാക്കം വലിക്കുന്നതെന്ന് എന്‍ട്രി സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിലുള്ള പരിചയക്കുറവും പ്രാദേശികഭാഷകളില്‍ സാങ്കേതികവിഷയങ്ങള്‍ പഠിപ്പിക്കാത്തതുമാണ് ഇതിനുള്ള കാരണങ്ങള്‍.

18 നും 35 നും ഇടയില്‍ പ്രായമുള്ള 40 കോടി ജനങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. ഇവരെ ലക്ഷ്യം വച്ചു കൊണ്ടാണ് വിവിധ ഭാഷകളില്‍ Saksharatha.ai പുറത്തിറക്കുന്നത്. തുടക്കത്തില്‍ മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് Saksharatha.ai പുറത്തിറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന് എഐ അടിസ്ഥാന പരിജ്ഞാനം നല്‍കുകയാണ് Saksharatha.ai ചെയ്യുന്നത്. പ്രാഥമിക എഐ ആശയങ്ങള്‍, പ്രായോഗിക പരിശീലനം, ധാര്‍മ്മികത, തുടങ്ങിയവയ്ക്കൊപ്പം ഭാഷാപരമായ എല്ലാ വൈവിദ്ധ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

എഐ ആമുഖം, ജെന്‍ എഐ ഉപകരണങ്ങള്‍, പ്രോംപ്റ്റ് എന്‍ജിനീയറിംഗ്, എഐ യുടെ ഭാവിയും ധാര്‍മ്മിക മൂല്യങ്ങളും എന്നിങ്ങനെയാണ് പാഠ്യപദ്ധതി. ദൈനംദിന ജോലിയുടെ ഗുണനിലവാരം കൂട്ടുക, കാര്യക്ഷമമാക്കുക തുടങ്ങിയവയ്ക്ക് എഐയുടെ സഹായം നേടാന്‍ ഇതുവഴി സാധിക്കും. കോഴ്സിനു ശേഷം എന്‍ട്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും നൈപുണ്യ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രാദേശികഭാഷയില്‍ പാഠ്യപദ്ധതി നടത്തുന്നതാണ് എന്‍ട്രി. രാജ്യത്തുടനീളം 1.4 കോടി പേര്‍ എന്‍ട്രിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (9 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (11 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (14 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (14 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (15 hours ago)

Malayali Vartha Recommends