പട്ടികവർഗ്ഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു..

പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് സെന്റർ ഫോർ മാനേജ്‌മന്റ് ടെവേലോപ്മെന്റ്റ് (CMD) മുഖേന അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും. അഗ്രികൾച്ചർ കൺസൽറ്റന്റ്, പ്രൊജക്റ്റ് അസ്സോസിയേറ്റ്, പ്രൊജക്റ്റ് ഓഫീസർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ.
ഇതിലേക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 20 വരെയാണ്.
അഗ്രികൾച്ചർ കൺസൽട്ടൻറ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അഗ്രികൾച്ചർ/ ഹോർട്ടികൾച്ചറിൽ പി എച് ഡി/ മാസ്റ്റർ ബിരുദം . പ്രതിമാസം 35000 മുതൽ 40000 രൂപവരെയാണ് ശമ്പളം. ആകെ ഒരു ഒഴിവാണുള്ളത്.വയനാട് ആണ് നിയമനം.
പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം/ ബിസിനെസ്സ്, കമ്മ്യൂണിക്കേഷൻ, മാർക്കറ്റിങ്, സെയിൽസ് അനുബന്ധ വിഷയത്തിൽ മാസ്റ്റർ ബിരുദം/ എം എസ് ഡബ്ള്യു എന്നിവയാണ്, പ്രതിമാസം 20000 മുതൽ 25000 രൂപവരെയാണ് ശമ്പളം. ആകെ ഒരു ഒഴിവാണുള്ളത്. നിയമനം വിവിധ ജില്ലകളിലായിട്ടാണ്.
പ്രൊജക്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബി എസ് സി അഗ്രിക്കൾച്ചർ ആണ്. പ്രതിമാസം 25000 രൂപ മുതൽ 30000 രൂപവരെയാണ് ശമ്പളം. മൊത്തം 2 ഒഴിവുകളാണുള്ളത്. വയനാടും ഇടുക്കിയിലുമാണ് നിയമനം.
hr@kcmd.in എന്ന ഇമെയിൽ ഐഡിയിൽ വിശദമായ സി വി അയക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha