ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാം...പരീക്ഷ ഇല്ലാതെ മാർക്ക് നോക്കി നിയമനം...ഉടൻ അപേക്ഷിക്കു...

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) ഇപ്പോൾ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികകളിലായിട്ടാണ് ഒഴിവുകൾ. ആകെ 80 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഇതിലേക്ക് 2022 ഒക്ടോബർ 7 മുതൽ 2022 ഒക്ടോബർ 25 വരെ അപേക്ഷിക്കാം.
കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബോർഡിൽ നിന്ന് മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ മെട്രിക്കുലേഷൻ പരീക്ഷ പാസായിരിക്കണം COPA ട്രേഡിൽ NCVT/SCVT യുമായി അഫിലിയേറ്റ് ചെയ്ത ITI സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
പ്രായപരിധി 15 മുതൽ 25 വയസ്സുവരെയാണ്. പ്രതിമാസം 5000 രൂപ മുതൽ 9000 രൂപവരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.irctc.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha