ഖത്തര്‍ എയര്‍വേയ്സില്‍ വന്‍ റിക്രൂട്ട്‌മെന്റ്, ധാരാളം അവസരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അവസരം

കൂടുതല്‍ പേരെ ജോലിക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്സ്. 10000 പേര്‍ക്കാണ് നിയമനം നല്‍കാന്‍ പോകുന്നത്. ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അടുത്തു വരുന്ന സാഹചര്യത്തില്‍ ദോഹയിലേക്ക് വലിയ ജനപ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി പുതിയ റിക്രൂട്ട്മെന്റ് നടത്താന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
കൊവിഡ് കാലത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്സ് ഇത്രയുമധികം പേരെ ഒറ്റയടിക്ക് റിക്രൂട്ട് ചെയ്യാന്‍ പോകുന്നത് ആദ്യമായിട്ടാണ്. നിലവില്‍ 45000 പേരാണ് ഖത്തര്‍ എയര്‍വേയ്സില്‍ ജോലി ചെയ്യുന്നത്. പുതിയ റിക്രൂട്ട്മെന്റ് കഴിയുന്നതോടെ ഇത് 55000 ആയി ഉയരുമെന്ന് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്
ഖത്തര്‍ എയര്‍വേ്സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ആളുകളെയാണ് റിക്രൂട്ട്മെന്റ് ചെയ്യാന്‍ ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയുമായി പ്രത്യേക ബന്ധം എപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ റിക്രൂട്ട്മെന്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തില്‍ ആണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആണ് ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ ഖത്തറിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും
കഋഘഠട, ഠഛഋഎഘ, അല്ലെങ്കില്‍ ഏതെങ്കിലും ഭാഷാ പരിശോധന ആവശ്യകതകള്‍ ഒന്നുമില്ല. ജോലിക്ക് ഓണ്‍ലൈനായി ബിരുദധാരികള്‍ക്കും ബിരുദമില്ലാത്തവര്‍ക്കും അപേക്ഷി ക്കാവുന്നതാണ് . ഫിഫ വേള്‍ഡ് കപ്പില്‍ 20,000 വോളണ്ടിയര്‍മാരെയും നിയമിക്കുന്നുണ്ട് .
, ഖത്തര്‍ എയര്‍വേയ്സില്‍ ക്യാബിന്‍ ക്രൂ, ക്യാബിന്‍ സേവനങ്ങള്‍, പൈലറ്റുമാര്‍, കാര്‍ഗോ, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, കസ്റ്റമര്‍ സര്‍വീസ്, എഞ്ചിനീയറിംഗ്, സ്‌പെഷ്യലിസ്റ്റ് ജോലികള്‍ക്കാണ് നിയമനം
ആദ്യ 6 മാസത്തേക്ക് 3600 ഖത്തര്‍ റിയാല്‍ ആയിരിക്കും /മാസം അടിസ്ഥാന ശമ്പളം, പ്രൊബേഷണറി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 4,000/ ഖത്തര്‍ റിയാല്‍ ലഭിക്കും
യാത്രാ സൗകര്യം , സൗജന്യ ഹോട്ടല്‍ താമസം , വിസ സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍:
ഉണ്ട്
ഖത്തര്‍ ഐര്‍വേസ് ന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വേേു:െ//രമൃലലൃ.െൂമമേൃമശൃംമ്യ.െരീാ/ഴഹീയമഹ/ലി/ലെമൃരവൃലൗെഹെേ അപേക്ഷ സമര്‍പ്പിക്കാം. താല്‍പ്പര്യമുള്ളവര്‍ ഖത്തര്‍ ഐര്‍വേസ് ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കണം
https://www.facebook.com/Malayalivartha