സഭാ ടീവിയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം...പരീക്ഷ ഇല്ലാതെ ജോലി നേടാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

കേരള നിയമസഭ സെക്രട്ടേറിയറ്റ് ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ കൺസൾട്ടന്റ്, പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. താൽക്കാലിക നിയമനമാണ്. വിവിധ പോസ്റ്റുകളിലായി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇതിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം.
സോഷ്യൽ മീഡിയ കൺസൾട്ടന്റ്തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിസിനസ് / മാർക്കറ്റിംഗ് / ജേർണലിസം / പബ്ലിക്ക് റിലേഷൻസ് മീഡിയ & കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഏതെങ്കിലും ( ബാച്ചിലേഴ്സ് ഡിഗ്രി ) ബിരുദം .ഡിജിറ്റൽ മാർക്കറ്റിംഗിൽ സർട്ടിഫിക്കറ്റും , ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും .മൈക്രോസോഫ്റ്റ് ഓഫീസ് , അഡോബ് സ്യൂട്ട്സ് എന്നിവ കൈകാര്യം ചെയ്യുന്നതിലും , സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ , ഇന്റർനെറ്റ് റാങ്കിംഗ് ഫോർ വെബ് കണ്ടന്റ് എന്നിവയിലും അടിസ്ഥാന അറിവ് .സോഷ്യൽ മീഡിയ മാനേജ് ചെയ്തതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തനപരിചയം . ഇതിലേക്ക് പ്രതിമാസം 57,725 രൂപയാണ് ശമ്പളം.
Program Coordinator തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ✔️ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ / ഫിലിം മേക്കിംഗിൽ ഡിപ്ലോമ. ദൃശ്യമാധ്യമരംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം .സമാന തസ്തികയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് . ഇതിലേക്ക് പ്രതിമാസം 36,000 രൂപയാണ് ശമ്പളം.
Cameraman തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ✔️പ്ലസ്ട / പ്രീഡിഗ്രി യോഗ്യത .വീഡിയോഗ്രാഫിയിൽ /സിനിമാട്ടോഗ്രാഫിയിൽ ഡിപ്ലോമ .വീഡിയോഗ്രാഫിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .സിനിമ ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് . ഇതിലേക്ക് പ്രതിമാസം 30,995 രൂപയാണ് ശമ്പളം.
Camera Assistant തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .ക്യാമറാ അസിസ്റ്റന്റായി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .സിനിമ / ടെലിവിഷൻ മേഖലയിലെ പ്രവൃത്തിപരിചയം അധികയോഗ്യതയായി കണക്കാക്കുന്നതാണ് . ഇതിലേക്ക് പ്രതിമാസം 18,390 രൂപയാണ് ശമ്പളം.
Video Editor തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .ഫിലിം എഡിറ്റിംഗിലുള്ള ഡിപ്ലോമ / ബിരുദം .വീഡിയോ എഡിറ്റർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ FCP , Adobe Photoshop , Adobe Premier എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന . ഇതിലേക്ക് പ്രതിമാസം 30,995 രൂപയാണ് ശമ്പളം.
Graphic Designer തസ്തികയിലേക്ക് അപെക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു / പ്രീഡിഗ്രി യോഗ്യത .ഗ്രാഫിക്ക് ഡിസൈനിംഗിൽ ഡിപ്ലോമ / ബിരുദം .ഗ്രാഫിക്ക് ഡിസൈനർ ആയി 3 വർഷത്തെ പ്രവൃത്തിപരിചയം .ടെലിവിഷൻ ചാനലുകളിൽ 2 വർഷത്തിൽ കുറയാതെ Adobe Photoshop , After effects , CorelDraw , Adobe Illustrator എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഇതിലേക്ക് പ്രതിമാസം 30,995 രൂപയാണ് ശമ്പളം.
പ്രായപരിധി 25 മുതൽ 45 വയസ്സുവരെയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ http://niyamasabha.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha