സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

പാലക്കാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി ആണ്.
ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഒക്‌ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0491-2531098 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha