Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു...

02 JANUARY 2025 11:41 AM IST
മലയാളി വാര്‍ത്ത

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പിഎസ് സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

പൊതുപ്രാഥമിക പരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍, മുഖ്യപരീക്ഷകള്‍ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെട്ട എല്ലാ തസ്തികകളുടേയും പരീക്ഷാ സിലബസ് ജനുവരി പതിനഞ്ചോടുകൂടി പ്രസിദ്ധീകരിക്കും.

2025 മെയ് - ജൂലൈ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ സെക്രട്ടേറിയറ്റ്/പിഎസ്സി. അസിസ്റ്റന്റ് തസ്തികയും ഉള്‍പ്പെടും. നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകള്‍ ഉള്‍പ്പെടുന്നതായിരിക്കും അസിസ്റ്റന്റ് തസ്തികയുടെ മുഖ്യപരീക്ഷ.

മുഖ്യപരീക്ഷ ഓഗസ്റ്റ് - ഡിസംബര്‍ കാലയളവില്‍ നടക്കും. പ്രാഥമിക പരീക്ഷയുടേയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ എസ്ഐ, എപിഎസ്ഐ, എക്സൈസ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ തസ്തികകളും ഉള്‍പ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ഓഗസ്റ്റ് - ഡിസംബര്‍ കാലയളവില്‍ നടക്കുന്നതാണ്.

വിവിധ യൂണിഫോംഡ് തസ്തികകളിലേക്ക് പരീക്ഷകള്‍ക്ക് ശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ജനുവരി 15 ന് പ്രസിദ്ധീകരിക്കുന്നതാണ്. കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ 2025 മെയ് - ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ 2025 ഓഗസ്റ്റ് -ഒക്ടോബര്‍ മാസങ്ങളിലായിരിക്കും.

ഈ തസ്തികയുടെ പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും വിജ്ഞാപനത്തില്‍ പറയുന്ന സിലബസ് അനുസരിച്ചായിരിക്കും നടക്കുക. പ്രാഥമിക പരീക്ഷ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ളതായിരിക്കും. മുഖ്യപരീക്ഷയ്ക്ക് വിജ്ഞാപനത്തില്‍ പറഞ്ഞതുപ്രകാരം സബ്ജക്റ്റ് മിനിമം നിര്‍ബന്ധമാണ്. എന്നാല്‍ പ്രാഥമിക പരീക്ഷയ്ക്ക് ഈ നിബന്ധനയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (1 hour ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (2 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (2 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (3 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (4 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (4 hours ago)

ആര്യനാട്ട് പഞ്ചായത്ത് മെമ്പറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയത്. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകം - രമേശ് ചെന്നിത്തല  (4 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 262 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (4 hours ago)

രാഹുലിനെതിരെ നിയമനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  (4 hours ago)

അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ; വിജയകരമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച '10 ജേർണീസിന്' തുടക്കം...  (4 hours ago)

ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...  (4 hours ago)

പ്രതിപക്ഷത്തെ പഠിപ്പിക്കാതെ മുഖ്യമന്ത്രി സ്വയം കണ്ണാടി നോക്കണമെന്ന് വി.ഡി സതീശന്‍  (5 hours ago)

സമരം വേണമെങ്കില്‍ ചെയ്‌തോ, നായെ, പട്ടിയെന്നൊക്കെ വിളിച്ചാല്‍ കേട്ടിട്ട് പോകുമെന്ന് ഒരാളും വിചാരിക്കണ്ട  (5 hours ago)

നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകനും കടന്നൽ കുത്തേറ്റു: സംഭവം ഓണാഘോഷത്തിനിടെ...  (5 hours ago)

Malayali Vartha Recommends