Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..

റെയില്‍വേയില്‍ ലെവല്‍ വണ്‍ ശമ്പളസ്‌കെയിലുള്ള തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം...

29 JANUARY 2025 10:25 AM IST
മലയാളി വാര്‍ത്ത

റെയില്‍വേയില്‍ ലെവല്‍ വണ്‍ ശമ്പളസ്‌കെയിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ്-ഡി എന്നപേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. രാജ്യത്തെ മുഴുവന്‍ റെയില്‍വേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയിലാണ്.

റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയില്‍വേയില്‍ 540 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.
പരസ്യവിജ്ഞാപന നമ്പര്‍: 08/2024
തസ്തികകള്‍: അസിസ്റ്റന്റ് (സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ വര്‍ക്ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആന്‍ഡ് വാഗണ്‍, ലോക്കോഷെഡ്), പോയിന്റ്‌സ്മാന്‍, ട്രാക്ക് മെയിന്റെയ്നര്‍. സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴിലാണിവ.

അടിസ്ഥാന ശമ്പളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍, ഇ.ഡബ്ല്യു.എസ്.-10 വര്‍ഷം, ഒ.ബി.സി. (എന്‍.സി.എല്‍.)13 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരില്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

യോഗ്യത: പത്താംക്ലാസ്. അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (എന്‍.സി.വി.ടി.). അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാനര്‍ഹരല്ല. അപേക്ഷ: വിശദവിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്കും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുടെ വെബ്‌സൈറ്റില്‍ ലഭിക്കും. ചെന്നൈ ആര്‍.ആര്‍.ബി.യുടെ വെബ്സൈറ്റ് വിലാസം:www.rrbchennai.gov.in  അവസാന തീയതി: ഫെബ്രുവരി 22 വരെ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഡിസംബറിൽ വിവാഹം തീരുമാനിച്ചിരുന്ന യുവതിയും പ്രതിശ്രുത വരനും മരിച്ച നിലയിൽ...  (10 minutes ago)

സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...  (27 minutes ago)

പൊൻസമ്മാനങ്ങളും വാഹനയോഗവും: വ്യാഴാഴ്ച ദിനത്തിലെ വിസ്മയ മാറ്റങ്ങൾ!  (42 minutes ago)

കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം  (53 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...  (1 hour ago)

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (6 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (6 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (7 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (8 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (8 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (8 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (12 hours ago)

Malayali Vartha Recommends