സ്‌കൂളുകളില്‍ പുതിയ അക്കാഡമിക് കലണ്ടര്‍ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളുകളില്‍ പുതിയ അക്കാഡമിക് കലണ്ടര്‍ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി . ഹൈസ്‌കൂളില്‍ വെള്ളി ഒഴികെ ദിവസങ്ങളില്‍ അര മണിക്കൂര്‍ ക്ലാസ് സമയം വര്‍ദ്ധിപ്പിച്ചിരുന്നു.
രാവിലെ 15 മിനിട്ടും ഉച്ചയ്ക്ക് ശേഷം 15 മിനിട്ടുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതനുസരിച്ച് എങ്ങനെ ക്ലാസ് ക്രമീകരിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറങ്ങും. എല്‍.പി വിഭാഗത്തിന് 198, യു.പിയില്‍ 200, ഹൈസ്‌കൂളില്‍ 205 അദ്ധ്യയന ദിനങ്ങളുമാണ് ഉണ്ടാവുക. യു.പിയില്‍ രണ്ട് ശനിയും ഹൈസ്‌കൂളിന് ആറ് ശനിയും പ്രവൃത്തിദിനമായിരിക്കും.
https://www.facebook.com/Malayalivartha