Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യത..കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (18/10/2025) മുതൽ 22/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..


മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത...കൂട്ടുകാരികള്‍ താഴേക്ക് ചാടിയെന്നാണ് സംശയം..ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ?


തലസ്ഥാനത്തെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി കഴക്കൂട്ടം പൊലീസ്..സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ പാറ്റേണ്‍ പരിഷ്‌ക്കാരം വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

10 JANUARY 2018 08:47 AM IST
മലയാളി വാര്‍ത്ത

ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കു സമയമായിട്ടും ചോദ്യപേപ്പര്‍ പാറ്റേണ്‍ പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. ചോദ്യപേപ്പര്‍ പരിഷ്‌കരിക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനമെടുത്തിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനമോ ബോധവത്കരണമോ നടത്തിയിട്ടില്ല.
ഫെബ്രുവരിയില്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷയും മാര്‍ച്ചില്‍ പൊതുപരീക്ഷയും നടക്കാനിരിക്കെയാണ് ചോദ്യമാതൃക സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നത്. പരീക്ഷണാര്‍ഥം ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓണപ്പരീക്ഷക്കും ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് പരീക്ഷക്കും പുതിയ പാറ്റേണില്‍ ചോദ്യം നല്‍കിയിരുന്നു. മാറ്റം അറിയാതെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. പൊതു പരീക്ഷകള്‍ക്ക് ഏത് മാതൃകയിലാണ് ചോദ്യം എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ ആശങ്കയുമുണ്ട്. നിലവില്‍ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുകയും ചോദ്യങ്ങളെ പല പാര്‍ട്ടായി തിരിക്കുന്ന രീതിയുമുണ്ടായിരുന്നു. ഇതിനുപകരം കൂടുതല്‍ ശാസ്ത്രീയം എന്ന നിലയിലാണ് പുതിയ ചോദ്യമാതൃക കൊണ്ടുവരാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്.

എന്നാല്‍, തീരുമാനം ഓണം, ക്രിസ്മസ് പരീക്ഷകളില്‍ മുന്നൊരുക്കമില്ലാതെ പരീക്ഷിച്ചതല്ലാതെ വിദ്യാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പോ ബോധവത്കരണമോ നല്‍കിയില്ല. ചോദ്യമാതൃക മാറുമ്പോള്‍ മൂല്യനിര്‍ണയത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനവും നല്‍കണം. പുതിയ മാതൃക പ്രകാരം ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഒന്നിച്ച് വരികയും വിവരണാത്മക ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് എഴുതാവുന്നതുമായരീതിയാണ് നടപ്പാക്കുന്നത്. എട്ട് ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്ന് നിശ്ചിത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ നിര്‍ദേശിക്കുന്നതും പുതിയ ചോദ്യമാതൃകയില്‍ ഉള്‍പ്പെടുന്നു. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്ന കുട്ടികളുടെ ഏത് ഉത്തരത്തിന് മാര്‍ക്ക് നല്‍കണമെന്നത് ഉള്‍പ്പെടെ കാര്യങ്ങളിലും തീരുമാനമെടുക്കണം.
ആദ്യത്തെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കണമെന്ന് ചിലര്‍ പറയുമ്പോള്‍ മികച്ച ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കണമെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന മോഡല്‍ പരീക്ഷയിലും മാര്‍ച്ചില്‍ നടക്കുന്ന പൊതുപരീക്ഷയിലും ഏത് മാതൃകയിലുള്ള ചോദ്യമാണ് വരുന്നതെന്ന് വിദ്യാര്‍ഥികളെ ഇതുവരെയും അറിയിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച് വിശദവിജ്ഞാപനം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തിറക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിക്കേണ്ടത് എസ്.സി.ഇ.ആര്‍.ടിയാണ്.

എന്‍ജിനീയറിങ് പ്രവേശനത്തിന് ഉള്‍പ്പെടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിനാല്‍ ചോദ്യ മാതൃകയിലെ മാറ്റം സംബന്ധിച്ച അവ്യക്തത രക്ഷിതാക്കളെയും ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം, ചോദ്യപേപ്പര്‍ പാറ്റേണിലെ മാറ്റം സംബന്ധിച്ച് ജനുവരിയില്‍തന്നെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യുന മർദ്ദ സാധ്യത!  (8 minutes ago)

KOLLAM സെക്യൂരിറ്റിക്കാരന്‍ ചോദിക്കാന്‍ എത്തിയപ്പോള്‍  (23 minutes ago)

നിർണായക വിവരം; പ്രതിയെക്കുറിച്ച് സൂചന?  (35 minutes ago)

പോറ്റിയുടെ തനിനിറം ലോകത്തിനു കാണിച്ചുതന്നു അയ്യപ്പൻ...  (2 hours ago)

അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ  (3 hours ago)

ഭാഗ്യാനുഭവവും കീർത്തിയും ലഭിക്കും  (3 hours ago)

സൗദി അറേബ്യയിലെ സംരംഭകനുമായ പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു  (3 hours ago)

മുഖ്യനെ കാണാൻ വന്ന പ്രവാസികളെ അടിച്ച് പുറത്താക്കി.? AC ഹോളിൽ കോട്ടും സ്യുട്ടുമിട്ടവർ മാത്രം  (4 hours ago)

ഇന്ന് പരക്കെ മഴ സാധ്യത.  (4 hours ago)

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്  (4 hours ago)

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി  (4 hours ago)

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (4 hours ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (4 hours ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (4 hours ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (4 hours ago)

Malayali Vartha Recommends