Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പടിഞ്ഞാറന്‍ മാനത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ചൊവ്വാ-ചന്ദ്ര സംഗമം

02 OCTOBER 2020 07:11 AM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലെ വിസ്മയാവഹമായ ഒരു ഗ്രഹസംഗമത്തിന് 3-ാം തീയതി പുലര്‍ച്ചെ ആകാശം സാക്ഷ്യം വഹിക്കും. അന്നേ ദിവസം ചൊവ്വാ ഗ്രഹത്തിന് അടുത്തായി ചന്ദ്രനെ കാണാം. പടിഞ്ഞാറന്‍ ചക്രവാളത്തോട് അടുക്കുംതോറും ഈ ഗ്രഹ-ചന്ദ്ര സംഗമത്തിന്റെയും അടുപ്പം കൂടുന്നതായി അനുഭവപ്പെടും.

ചൊവ്വാഗ്രഹം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഭൂമിയോട് ഏറ്റവും അടുക്കുന്ന സമയമാണിത്. അതു കൊണ്ടു തന്നെ പൂര്‍ണ്ണചന്ദ്രശോഭയിലും ചുവന്ന ഗ്രഹമായ ചൊവ്വയെ എളുപ്പം തിരിച്ചറിയാം. അന്ന് പുലര്‍ച്ചെ ഏതാണ്ട് അഞ്ചു മണിയോടെ പടിഞ്ഞാറന്‍ മാനത്ത് ഈ സംഗമം കാണുമ്പോള്‍ കിഴക്കന്‍ മാനത്ത് മറ്റൊരു സംഗമവും നടക്കും.

ചിങ്ങം (Leo) രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ മകവും (Regulus) മാനത്ത് ഏറവും തിളക്കത്തില്‍ കാണുന്ന ശുക്ര (Venus) ഗ്രഹവും ഏറ്റവും അടുപ്പത്തിലായിരിക്കും. ഇനി 2028-ല്‍ മാത്രമേ ശുക്രന്‍ ഈ നക്ഷത്രത്തോട് ഇതു പോലെ അടുത്തു കാണപ്പെടുകയുള്ളൂ. ഈ കാഴ്ചകള്‍ എല്ലാം വെറും കണ്ണു കൊണ്ടു തന്നെ കാണാമെങ്കിലും ശുക്ര- മക സംഗമം ബൈനോക്കുലറില്‍ കാണുക രസാവഹമായിരിക്കും.

മകം ഭൂമിയില്‍ നിന്ന് ഏതാണ്ട് 79 പ്രകാശ വര്‍ഷം അകലെയാണ്. ഇത് 4 നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണെന്ന് വാനനിരീക്ഷകനായ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു. ചന്ദ്രന്‍ ഏതാനും ലക്ഷം കിമീ മാത്രം അകലെയാണെങ്കിലും മറ്റുള്ളവ കോടിക്കണക്കിന് കിമീ അകലെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (17 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (30 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (35 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (46 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends