Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്ലാപത്തിലൂടെ ആ പ്രണയം മൊട്ടിട്ടു... പക്ഷെ പിന്നെ സംഭവിച്ചത്... മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിയില്ലെന്ന് ആദ്യമായി ദിലീപ് അന്ന് തുറന്നടിച്ചു; ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ സംഭവിച്ചത്...

11 SEPTEMBER 2020 03:15 PM IST
മലയാളി വാര്‍ത്ത

മലയാളത്തിൽ നായിക പ്രാധാന്യം ഉള്ള സിനിമകൾ ചെയ്തു വിജയിപ്പിക്കാൻ കെൽപ്പുള്ള താരം ആയി വളർന്ന താരം ആണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജു വാര്യർ. മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരത്തിന് ഇന്ന് തമിഴിലും വലിയ ആരാധകർ ഉണ്ട്.

ദിലീപിന്റെ നായികയായി സല്ലാപം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജുവിന്റെ നായികയായി ഉള്ള അരങ്ങേറ്റം. തുടർന്ന് മലയാളത്തിൽ തിളങ്ങിയ താരം ദിലീപുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ ഇന്ന് ഇവരുവരും വേര്പിരിയുകയും ചെയ്തു. സല്ലാപം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ദിലീപ് തന്നെ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് സുന്ദർദാസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് സംവിധായകൻ സല്ലാപം രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത്. ദിലീപായിരുന്നു അന്ന് ഇതിനായി മുൻകൈ എടുത്തിരുന്നത്. ലോഹിതദാസിനോടും ഇതേക്കുറിച്ച് താരം പറഞ്ഞിരുന്നു. ലോഹിതദാസും ഞാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നവർ പലപ്പോഴും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ് എന്തുകൊണ്ട് ഒരു സിനിമ ചെയ‌്തില്ല എന്ന്. ഞാൻ നിർബന്ധിച്ചിരുന്നെങ്കിൽ ലോഹി സിനിമ എഴുതി തരുമായിരുന്നു. നമ്മൾ വീട്ടുകാരനായി പോയതിന്റെ പ്രശ്‌നമായിരുന്നു.

വിരുന്നുകാർക്ക് ആദ്യം കൊടുക്കട്ടെയെന്ന് വിചാരിച്ച് പലപ്പോഴും മാറ്റി വച്ചു. പിന്നീടത് നടന്നില്ല എന്നതാണ് സത്യം. ഒരുദിവസം ദിലീപ് എന്നെ വിളിച്ചു. ലോഹിയേട്ടനുമായി ചേർന്ന് നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു. ചെയ്യുമെന്ന് ഞാൻ ദിലീപിന് മറുപടിയും നൽകി.ഞാൻ ലോഹിയെ കണ്ട് കാര്യം പറഞ്ഞു. ചെയ്യാമെന്ന് ലോഹി ഏൽക്കുകയും ചെയ‌്തു. സിനിമ ചെയ്യാമെന്ന് ലോഹിതദാസ് സമ്മതിച്ച കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞപ്പോൾ സല്ലാപത്തിന്റെ രണ്ടാം ഭാഗമായാലോ എന്ന് ദിലീപ് ചോദിച്ചു. ആദ്യം യോജിച്ചില്ലെങ്കിലും സാമ്പത്തികമായി ഹിറ്റായേക്കാമെന്ന് തോന്നി.

അങ്ങനെ ലോഹിയോട് സംസാരിച്ചു. ‘രണ്ടാം ഭാഗമൊന്നും ഉണ്ടാകില്ലെടാ ‘എന്ന് പുള്ളി അപ്പോൾ തന്നെ പറഞ്ഞു. എന്റെ നായകന്മാരിൽ ഏറ്റവും ‘ക്ഷീണിതനായ’ നായകനാണ് ശശികുമാർ. പിന്നെങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി എന്നോട് ചോദിച്ചു. ഞാൻ കുറച്ച് പൊട്ടും പൊടിയും ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി ലോഹി. പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോൾ ഒരു കഥ ആലോചിച്ചിട്ടുണ്ട് മഞ്ജു അഭിനയിക്കുമോ എന്ന് തിരിച്ചു ചോദിച്ചു.

ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോൾ ‘അത് നടക്കില്ലെന്നായിരുന്നു’ ഉത്തരം. പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാൻസ് നൽകി. പക്ഷേ ആ ചിത്രം നടന്നില്ലെന്നുമായിരുന്നു സുന്ദര്‍ദാസ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends