Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..

'സുന്ദരിമാരായ നായികമാരെ പാട്ടിനിടയില്‍ ഉയര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. തമാശ എല്ലാം മാറ്റിവെച്ചാല്‍, ഈ വര്‍ഷങ്ങളില്‍ എനിക്ക് കൃത്യമായ പുഷ്‌അപ്പ് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല...' വര്ഷങ്ങളായി താണ നുഭവിച്ച വേദന പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

13 SEPTEMBER 2020 04:09 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടനായ കുഞ്ചാക്കോ ബോബന്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാലിതാ പത്ത് വര്‍ഷമായി തന്നെ ബുദ്ധിമുട്ടിച്ച തോള് വേദനയില്‍ നിന്ന് മുക്തനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. പുഷ് അപ്പ് ചെയ്യുന്നതിന്റെ വിഡിയോയ്ക്ക് ഒപ്പമാണ് താരതിന്റെ അനുഭവം കുറിച്ചിരിക്കുന്നത്. തനിക്കുണ്ടായ തോള്‍ വേദനയെത്തുടര്‍ന്ന് ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം കളിക്കാന്‍ സാധിക്കാതെയായെന്നും സിനിമയില്‍ തന്റെ നായികമാരെ പൊക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ഇങ്ങനെ;

നീണ്ട നാളത്തെ എന്റെ സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഏകദേശം പത്ത് വര്‍ഷത്തോളമായി എന്റെ രണ്ട് തോളുകളിലും കാര്യമായി പ്രശ്‌നമുണ്ടായിരുന്നു. പ്രത്യേകിച്ച്‌ വലതു തോളില്‍. ലിഗ്മെന്റിലുണ്ടാകുന്ന പ്രശ്‌നം എന്നെ ഒരു പതിറ്റാണ്ട് ബുദ്ധിമുട്ടിച്ചു. വലതു കൈ ഉയര്‍ത്താന്‍ എനിക്ക് ചില ദിവസങ്ങളില്‍ ഇടതു കൈ വേണ്ടിവന്നു. ബാഡ്മിന്റണും ക്രിക്കറ്റും കളിക്കാതെ ദിവസങ്ങളോളും ഇരുന്നു. ഏറ്റവും മോശം കാര്യം എന്തെന്നാല്‍ എന്റെ സുന്ദരിമാരായ നായികമാരെ പാട്ടിനിടയില്‍ ഉയര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. തമാശ എല്ലാം മാറ്റിവെച്ചാല്‍, ഈ വര്‍ഷങ്ങളില്‍ എനിക്ക് കൃത്യമായ പുഷ്‌അപ്പ് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കൂടെ നിന്ന എന്റെ ഓര്‍ത്തോ ഡോക്ടര്‍ മാമന്‍ അലക്‌സാണ്ടറിന് നന്ദി പറയുന്നു. അനാവശ്യമായി അദ്ദേഹം എനിക്ക് മരുന്നു നല്‍കിയില്ല. അദ്ദേഹമാണ് എനിക്ക് രോഗമുക്തിയുടെ മാന്ത്രിക സ്പര്‍ശം നല്‍കിയത്.

എന്റെ പേഴ്‌സണല്‍ ട്രെയിനര്‍ ഷൈജു അഗസ്റ്റിനും പ്രത്യേക നന്ദി. എന്നില്‍ വിശ്വസിക്കാനും എന്റെ സ്വപ്‌നം മനസിലാക്കാനും സഹായിച്ചതിന്. ഞാന്‍ ഒരിക്കലും ഒരു ജിം ടൈപ്പ് ഗയ് അല്ല. ദിവസവും ജിമ്മില്‍ പോകുന്നത് മടുപ്പുമാണ്. എന്നാല്‍ എന്നെ പ്രോത്സാഹിപ്പിക്കാനും എന്റെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ശ്രദ്ധ നല്‍കാനും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹമുണ്ടായിരുന്നു. ഇങ്ങനെ എന്നെ മാറ്റിയെടുക്കാന്‍ രണ്ട് മാസം മാത്രമാണ് അവന് എടുത്തത്. ഈ വിഡിയോ പലര്‍ക്കും വളരെ എളുപ്പമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിക്കുന്ന കുട്ടികളെപ്പോലുള്ള സന്തോഷം വിലമതിക്കാനാവാത്തതാണ്. ഇത് മറ്റാര്‍ക്കെങ്കിലും ഉപയോഗപ്പെടുമെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (17 minutes ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (26 minutes ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (34 minutes ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (37 minutes ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (39 minutes ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (43 minutes ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (56 minutes ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (1 hour ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (1 hour ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (2 hours ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (3 hours ago)

Malayali Vartha Recommends