Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തിയാണ്. പല പോരായ്‍മകൾ ഉണ്ടായി കാണാം അന്ന്. അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നില്‍ക്കാൻ പഠിച്ചു...' കുറിപ്പുമായി കൃഷ്ണകുമാർ

15 SEPTEMBER 2020 02:42 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. എല്ലാവരും വളരെ ഏറെ അതിശയത്തോടുകൂടെ ഉറ്റുനോക്കുന്ന കുടുംബം കൂടിയാണ് ഇവരുടേത് . ഇപ്പോഴിതാ മക്കളെ വളര്‍ത്താൻ പഠിച്ചത് അഹാനയെ വളര്‍ത്തിയാണ് എന്ന് നടൻ കൃഷ്‍ണകുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. നാല് പെണ്‍മക്കളുടെ അച്ഛനായ കൃഷ്‍ണകുമാര്‍ ഇക്കാര്യം സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പിൽ പറയുന്നത് എപ്രകാരമാണ്.

കൃഷ്‍ണകുമാറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്;

ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര. ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും. മക്കൾ. ആക്കൂട്ടത്തിൽ ആദ്യം വന്നു ചേർന്ന ആളാണ്‌ അഹാന. ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തിയാണ്. പല പോരായ്‍മകൾ ഉണ്ടായി കാണാം അന്ന്. അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നില്‍ക്കാൻ പഠിച്ചു. അവരിലും നന്മകളും പോരായ്‍മകളും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്‍മകളും സ്‍നേഹത്തോടെ സഹിക്കുക.

സ്‍നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്‍നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്.. തിരിച്ചായാൽ നരകവും. സ്‍നേഹവും വിട്ടുവീഴ്‍ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കൾക്കാണ് വിട്ടുവീഴ്‍ച ചെയ്യാൻ കൂടുതൽ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക്‌ കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്.

കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ. പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്‍മക്കും. കാരണം ഒന്നുമിലാത്തപ്പോഴും നമ്മുടെ ജീവൻ നില നിർത്തിന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോൾ എല്ലാം നടക്കും. ക്ഷമ യോടെകാത്തിരിക്കുക. എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends