Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

'എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നില്‍പ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും… 'അമ്മ' യുടെ ആദ്യ പ്രസിഡന്‍റു കൂടി ആയ മധുസാറിന്‍െറ വാക്കു കളായിരുന്നു ആ ധര്‍മ്മയുദ്ധത്തില്‍ എനിക്കു തുണ ആയ പ്രധാന മൊഴികളില്‍ ഒന്ന്…' അഭിനയ കുലപതി നടന്‍ മധുവിന് ജന്മ ആശംസകള്‍ നേര്‍ന്നു സംവിധായകന്‍ വിനയന്‍

23 SEPTEMBER 2020 05:00 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ അഭിനയ കുലപതി മറ്റാരാലും പകരംവയ്ക്കാനാകാത്ത നടന്‍ മധുവിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക്വിനയന്‍ നല്‍കിയ പരാതിയില്‍ അനുകൂല വിധി പറയുന്നതിന് കാരണമായ തെളിവ് മധുവിന്റെ വാക്കുകള്‍ കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ് വിനയന്റെ ആശംസാ കുറിപ്പിൽ വ്യക്തമാക്കുന്നു.

വിനയന്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ;

മലയാളത്തിന്‍െറ മഹാനടന്‍ മധുസാറിന് ഹൃദയം നിറഞ്ഞ ജന്‍മദിനാശംസകള്‍ നേരുന്നു..

മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാര്‍ണവര്‍ സത്യത്തിനു നേരെ മുഖം തിരിച്ചു നില്‍ക്കാത്ത തന്‍േറടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ്.. എന്തെല്ലാം സമ്മര്‍ദ്ദമുണ്ടായാലും തന്‍െറ മനസ്സാക്ഷിക്കു സത്യമെന്നു തോന്നുന്നതേ താന്‍ ചെയ്യു എന്ന അദ്ദേഹത്തിന്‍െറ നിഛയദാര്‍ഢ്യം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തിയാണു ഞാന്‍..
മലയാളസിനിമയില്‍ എനിക്കുണ്ടായ വിലക്കിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഒാഫ് ഇന്ത്യയ്ക് ഞാന്‍ കൊടുത്ത പരാതിയില്‍ മധു സാറിനെയും സാക്ഷി ആയി വിസ്തരിച്ചിരുന്നു..

എന്നെക്കാളും ഏറെ അദ്ദേഹവുമായി ബന്ധമുള്ള പല സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും.. ചില നടന്‍മാരുടെയും ഒക്കെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കമ്മീഷനുകൊടുത്ത സത്യസന്ധമായ ആ മൊഴി ആണ് ചരിത്രപ്രധാന്യമുള്ള കോംപറ്റീഷന്‍ കമ്മീഷന്‍െറ വിധിക്ക് കാരണമായ ഒരു പ്രധാന തെളിവ്… കമ്മീഷന്‍െറ റിപ്പോര്‍ട്ടില്‍ 199-ാം പേജിലാണ് ഈ വിവരം മലയാള സിനിമയിലെ ഒരു ചരിത്ര സത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്..

'മധു എന്നു വിളിക്കുന്ന p.മാധവന്‍ നായരായ ഞാന്‍ സംവിധായകന്‍ വിനയനില്‍ നിന്ന് 50000 രൂപ 2010-ല്‍ അദ്ദേഹത്തിന്‍െറ സിനിമയില്‍ അഭിനയിക്കുന്നതിന് അഡ്വാന്‍സായി വാങ്ങിയിരുന്നു.. തൊട്ടടുത്ത ദിവസം തിരുവനന്ത പുരത്തുള്ള എന്‍െറവീട്ടിലേക്ക് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ ഒരു ഡസനിലധികം പ്രമുഖ സംവിധായകരും നിര്‍മ്മാതാക്കളും വരികയും ( അതില്‍ നടീനടന്‍മാര്‍ ഇല്ലായിരുന്നു) ശ്രി വിനയന്‍െറ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നിര്‍ബന്ധപൂര്‍വ്വം എന്നോടു പറയുകയും ചെയ്തു.. വിനയനെതിരെ ഈ സംഘടനകള്‍ രഹസ്യമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഞാന്‍ അപ്പഴാണറിഞ്ഞത്..'

ഇതിന്‍െറ കൂടെ എന്നെപ്പറ്റി ചില നല്ല വാക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം കൂടെഴുതി സമയം കളയുന്നില്ല..

ഏതായാലും..ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ടു പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരുന്നു മധു സാറു പഞ്ഞ ആ സത്യങ്ങള്‍… എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നില്‍പ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും… 'അമ്മ' യുടെ ആദ്യ പ്രസിഡന്‍റു കൂടി ആയ മധുസാറിന്‍െറ വാക്കു കളായിരുന്നു ആ ധര്‍മ്മയുദ്ധത്തില്‍ എനിക്കു തുണ ആയ പ്രധാന മൊഴികളില്‍ ഒന്ന്……… ഭീഷ്മരുടെ മനശ്ലക്തിയും സത്യസന്ധതയും ചേര്‍ന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  (6 minutes ago)

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് ....  (33 minutes ago)

രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം...  (37 minutes ago)

പ്രതിക്ക് 83 വർഷം കഠിന തടവും ഒരു ലക്ഷം രൂപ  (43 minutes ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുന്ന അനുകൂലമായ  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (1 hour ago)

മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം  (1 hour ago)

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. ...  (1 hour ago)

ശബരിമലയിൽ വൻ ഭക്തജനതിരക്ക്  (1 hour ago)

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (8 hours ago)

മധ്യപ്രദേശ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു ചികിത്സയിലിരിക്കെ മരിച്ചു  (10 hours ago)

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി  (11 hours ago)

പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്....പൂർണ ഉത്തരവാദികൾ ഇവർ എല്ലാ തെളിവുകളും ഫോണിൽ  (12 hours ago)

Malayali Vartha Recommends