ഇന്നസെന്റിന് മൂന്നാം തവണ കാന്‍സര്‍, ഭാര്യ ആലീസിന് കോവിഡ്
കാന്‍സറിനെ അതിജീവിച്ച കഥ ഇന്നസെന്റ് ലോകത്തോട് വിളിച്ചു പറഞ്ഞത് നര്‍മ്മത്തില്‍ പൊതിഞ്ഞായിരുന്നു. ഒട്ടേറെപേര്‍ക്ക് അത് ആശ്വാസവും പ്രചോദനവുമായി.
ഇപ്പോഴിതാ ഇന്നസെന്റിന് വീണ്ടും കാന്‍സര്‍ ബാധ ഉണ്ടായിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ആലീസിനെ തേടി കോവിഡും.
മൂന്നാം തവണയാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കാന്‍സര്‍ പിടിമുറുക്കുന്നത്. ഇപ്പോള്‍ ചികിത്സയിലാണ്.
ഭാര്യ ആലീസാകട്ടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിലും. ആലീസും മുന്‍പ് കാന്‍സര്‍ രോഗി ആയിരുന്നു.
മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന ഈ താരം ഇപ്പോഴും കാന്‍സറിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്...'ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ...... '
https://www.facebook.com/Malayalivartha