കാവ്യക്കു വല്ലാത്ത നാണമായിരുന്നു…എന്റെ മുഖത്ത് നോക്കാൻ പറഞ്ഞാൽ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്.. ആ നാണം കണ്ടിട്ട് തന്നെയാണ് കാവ്യയെ തന്നെ തെരഞ്ഞെടുത്തത് ...
മലയാള സിനിമയിൽ നായികാ പദവി സ്വന്തമാക്കിയ താരമാണ് കാവ്യ മാധവൻ. ദിലീപിനേയും കാവ്യ മാധവനേയും സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിച്ച് കാണുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്, ശക്തമായ ആരാധകപിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹത്തോടെയായിരുന്നു കാവ്യ മാധവന് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാണ് തിരിച്ച് വരവെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു കാര്യമെ മനസ്സിലില്ലെന്നാണ് താരം പറഞ്ഞത്.
1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ കാവ്യയെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
’’കുട്ടിക്കാലത്ത് എന്റെ മുഖത്ത് നോക്കാൻ പറഞ്ഞാൽ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല’’ കമൽ പറയുന്നു.
ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലധികം കുട്ടികൾ അന്ന് ഓഡീഷനിൽ പങ്കെടുത്തിരുന്നു. അന്ന് സിലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പർ താരമായി മാറിയ ജയസൂര്യ എന്നും കമൽ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു
https://www.facebook.com/Malayalivartha