Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്ബ് പറച്ചില്‍. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ, ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്ക്...' വിജയ് യേശുദാസിന്റെ വാക്കുകള്‍ക്കെതിരെ സംവിധായകന്‍ നജീം കോയ

19 OCTOBER 2020 11:59 AM IST
മലയാളി വാര്‍ത്ത

ഈ അടുത്ത് ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു മലയാളത്തില്‍ അര്‍ഹിക്കുന്ന പരി​ഗണന കിട്ടുന്നില്ലെന്ന ​ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വാക്കുകള്‍. ഇതിനെതിരെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുകയുണ്ടായി. എന്നാലിതാ ഇതിനെതിരെ സംവിധായകന്‍ നജീം കോയ രംഗത്ത് എത്തിയിരിക്കുകയാണ്. 'ഒരു സിനിമയ്ക്ക് വേണ്ടി സംവിധായകനും മറ്റുളളവരും നടത്തുന്ന കഷ്ടപ്പാടുകള്‍ ഒന്നും അറിയാതെ വന്ന് പാട്ടുംപാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധായകന്‍ ജീവിച്ചിരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്. ഇതൊന്നും നിങ്ങളെ ബാധിക്കില്ല. എന്നിട്ടും പരി​ഗണന കിട്ടുന്നില്ലെന്ന പരാതിയാണ്. വിജയ് യേശുദാസ് നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് ഇപ്പോള്‍' എന്നും നജീം കോയ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നജീം കോയ പ്രതികരിച്ചിരിക്കുന്നത്.

നജീംകോയയുടെ കുറിപ്പ് ഇങ്ങനെ;

വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം? അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ... അത് മലയാളികളുടെ സ്‌നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസോ, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നിട്ടില്ല. പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന്.

സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ്കാരന്റെ, ഒരു കോസ്റ്റും ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പാത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ?

ഒറ്റയ്ക്ക് ഇരിക്കുമ്ബോള്‍ ഒന്ന് ഓര്‍ത്തു നോക്കു. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്. നിങ്ങള്‍ക്കു എന്നെ അറിയുവോ. ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞട്ടുണ്ടെന്ന്? നടന്ന് തീര്‍ത്ത വഴികളും, കാരവാനിന് മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന്. നിങ്ങള്‍ക്ക് പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റ് എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ? ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞ് ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു. (അത് തന്നെ എത്ര നാള്‍ നടന്നിട്ട്) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു. പിന്നെയാണ് അലച്ചില്‍??? നടന്‍മാരുടെ പുറകെ... ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു. ഒരു മ്യൂസിക് ഡയറക്ടറെ കണ്ടെത്തി. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു. വരികള്‍ എഴുതല്‍, മാറ്റി എഴുതല്‍, വീണ്ടും എഴുതല്‍. അങ്ങനെ എഴുതി വാങ്ങി. ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും.

ആ പടം വിജയിച്ചോ, ആ സംവിധായകന്‍ ജീവിച്ചിരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്. ഇതൊന്നും നിങ്ങളെ ബാധിക്കില്ല. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്ബ് പറച്ചില്‍. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ, ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്ക്. നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലുപത ഉണ്ടല്ലോ, അത് ഈ മലയാളികള്‍ തന്നതാണ്. അത് മറക്കണ്ട... 'പരിഗണന കിട്ടുന്നില്ല പോലും, '' പരിഗണന '' ''മാങ്ങാത്തൊലി ''.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends