Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വളരെ നന്നായി ബ്രോ. ഗാന ഗന്ധര്‍വ്വന്റെ മകന്‍ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകന്‍ എന്ന പട്ടം കിട്ടിയ താങ്കള്‍ക്ക്… കഴിവും പ്രാര്‍ത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും...' കുറിപ്പുമായി രാജീവ് രംഗന്‍

20 OCTOBER 2020 11:57 AM IST
മലയാളി വാര്‍ത്ത

തനിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കാത്തതിനാല്‍ ഇനി ഒരിക്കലും മലയാളത്തില്‍ ആലപിക്കില്ലെന്ന് തീരുമാനം എടുത്ത വിജയ് യേശുദാസിന് എതിരെ പലതരത്തിലുള്ള വാദങ്ങളാണ് ഉയരുന്നത്. എന്നാൽ അനുകൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ വിജയ് യേശുദാസിനെതിരെ നടനും ഗായകനും സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമെല്ലാമായ രാജീവ് രംഗന്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാവുകയാണ്. തന്റെ ഫേസ്ബുക്കിലാണ് രാജീവ് രംഗന്‍ തന്റെ അഭിപ്രായം പങ്ക് വെച്ചിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…..

ഡിയര്‍ ബ്രദര്‍ വിജയ് യേശുദാസ്…,

താങ്കള്‍ ഇനി മലയാള സിനിമയില്‍ ഗാനങ്ങള്‍ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാന്‍ കഴിഞ്ഞു.

ആ വാര്‍ത്ത ശരി ആണ് എങ്കില്‍…. വളരെ നന്നായി ബ്രോ. ഗാന ഗന്ധര്‍വ്വന്റെ മകന്‍ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകന്‍ എന്ന പട്ടം കിട്ടിയ താങ്കള്‍ക്ക്… കഴിവും പ്രാര്‍ത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും..,

പിടിപാടിന്റെയും.., പിന്നെ കുതി കാല്‍ വെട്ടിന്റെയും…, പാരവയ്‌പിന്റെയും…, ബാലപാഠങ്ങള്‍ പോലും അറിയാത്തതിന്റെ പേരില്‍ അവസരങ്ങള്‍ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങള്‍ക്ക് ചില അവസരങ്ങള്‍ എങ്കിലും ലഭിക്കും എങ്കില്‍….

അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവന്‍ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും..

ഞങ്ങള്‍ക്ക് എന്നുമെന്നും ആവര്‍ത്തിച്ചു കേള്‍ക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകര്‍ നല്‍കിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങള്‍ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (16 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends