സിനിമാതാരം പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു
ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു.
സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പ്രസ്തുത സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റീനില്‍ പോകേണ്ടി വരും.
കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha