Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു..

22 OCTOBER 2020 11:56 AM IST
മലയാളി വാര്‍ത്ത
ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീ.സിധിൻ 2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നിരവധി നിർഭയമാർ ഉണ്ട്. എന്നാൽ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന സന്ദേശം നിർഭയ എന്ന ആൽബം നൽകുന്നുണ്ട്.   ആൽബത്തിൻ്റെ ഓൺലൈൻ മ്യൂസിക്   ലോഞ്ച് ശ്രീ.സുരേഷ് ഗോപി എം .പി നിർവ്വഹിച്ചു. കൂടാതെ നിർമ്മാതാവും നടനുമായ ശ്രീ. സുരേഷ് കുമാറും ശ്രീമതി മേനക സുരേഷ്കുമാറും ചേർന്ന് DVD ലോഞ്ചും മ്യൂസിക്‌ ഡയറക്ടർ സ്റ്റീഫൻ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിർവ്വഹിച്ചു. സായ് പ്രൊഡക്ഷൻസിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ ശ്രീ.സതീഷ് കുമാർ, ശ്രീമതി. സായ് സുധാ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.   പ്രഗത്ഭരായ അണിയറ പ്രവർത്തകരാണ് നിർഭയയെ വേറിട്ടു നിർത്തുന്നത്.    ജഗതി ശ്രീകുമാറിൻ്റെ മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡിയുമായ രാജ് കുമാറും നിർഭയയിൽ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി സിനിമ രംഗത്തും സജീവമായ  സംവിധായൻ സിധിൻ, ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ മാനേജിംഗ് പാർട്ണർ കൂടിയാണ്. പതിനേഴോളം ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോർട്സിൽ ഇടം നേടുകയും 8 തവണ ദേശീയ പുരസ്ക്കാരം സ്വന്തമാക്കുകയും ചെയ്ത ശ്രീകർ പ്രസാദാണ് നിർഭയയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മുൻനിര ഛായാഗ്രഹകരിൽ ഒരാളായ ബിനേന്ദ്ര മേനോനാണ് കാമറ. ഗിരീഷ് നക്കോടിൻ്റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സിനിമാ പിന്നണിഗായികയായ സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ സായ് പ്രൊഡക്ഷൻസാണ് നിർഭയ നിർമ്മിച്ചിരിക്കുന്നത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends