'വെള്ളിമൂങ്ങ'യുടെ രണ്ടാം ഭാഗം വരുന്നു...!!! പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ 'മാമച്ചൻ ആൻഡ് ടീംസ്, മന്ത്രിയായ 'മാമച്ചന്റെ രാഷ്‍ട്രീയ തമാശകൾ അധികം വൈകാതെ പ്രേക്ഷകരിലേക്ക്...

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമായാണ് വെള്ളിമൂങ്ങ. ബിജു മേനോന്‍ നായകനായ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നുകൂടായാണ് ചിത്രം. നീണ്ട ഒരിടവേളയ്‍ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവും കൂടിയായിരുന്നു ഇത്. മാമച്ചന്‍ മന്ത്രിയായതോടെയാണ് വെള്ളമൂങ്ങ എന്ന ചിത്രം അവസാനിക്കുന്നത്. എന്നാല്‍, സൂപ്പര്‍ ഹിറ്റായിരുന്ന വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മന്ത്രിയായ 'മാമച്ചനെ'യാണ് 'വെള്ളിമൂങ്ങ'യുടെ രണ്ടാം ഭാഗത്തില്‍ കാണാനാകുക. സ്വാഭാവികമായും രാഷ്‍ട്രീയ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം. രണ്ടാം ഭാഗത്തില്‍ മന്ത്രി മാമച്ചനൊപ്പം ആരൊക്കെയുണ്ടാവും എന്നകാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല.
ക്യാമറാമാനായിരുന്ന ജിബു ജേക്കബിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു വെള്ളിമൂങ്ങ. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സീകരിച്ചപ്പോള്‍ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ ഗണത്തിലേക്ക് ജിബു ജേക്കബ് എത്തുകയായിരുന്നു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ 'വെള്ളിമൂങ്ങ' യില്‍ നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ ഏറെ ഹൃദ്യമായ തമാശ നിറച്ച് അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. അതേസമയം, വെള്ളിമൂങ്ങ. രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























