Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

പപ്പയുടെ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയങ്ങളിലാണ് യാത്ര പോയിട്ടുള്ളത്: ഇനി ഒരു അവസരമുണ്ടെങ്കിൽ പപ്പയെയും കൂട്ടി അവിടേയ്ക്ക് പോകണം- ശ്രീലക്ഷ്മി

07 DECEMBER 2022 03:50 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ ഹാസ്യ താരരാജാവ് ജഗതിശ്രീകുമാറിന്റെ മകളും മുന്‍ ബിഗ് ബോസ് താരവും നർത്തകിയും കൂടെയാണ് നടി ശ്രീലക്ഷ്മി. 2019ല്‍ പൈലറ്റായ ജിജിനുമൊത്ത് വിവാഹം കഴിഞ്ഞതോടെ മനോഹരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ് ശ്രീലക്ഷ്മി. ഇരുവര്‍ക്കും കൂട്ടായി അര്‍ഹാം ജിജിന്‍ എന്ന കുഞ്ഞു മകന്റെ വരവോടെ പ്രിയമേറിയ യാത്രകള്‍ക്ക് താൽകാലിക ഇടവേള നല്‍കിയിരിക്കുകയാണ് ഇരുവരും. വിവാഹത്തിന് മുന്‍പ് ഒരുപാട് യാത്രകള്‍ നടത്താന്‍ സാധിച്ചെങ്കിലും വിവാഹത്തിന് ശേഷം കാര്യമായി നടന്നിട്ടില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... യാത്രകളെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും. ജിജിന് യാത്രകളോടുളള ഇഷ്ടം തന്നെ അപേക്ഷിച്ച് ഒരു പടികൂടി ഉയരുമെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. യാത്രകള്‍ മാത്രമല്ല ഇരുവരും ഒരേപോലെ ഭക്ഷണപ്രിയരുമാണ്. വിവാഹത്തിനു മുന്‍പ് ഒരുപാട് സ്ഥലങ്ങളില്‍ യാത്രചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹശേഷം കോവിഡ് മൂലം യാത്രകളെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോള്‍ എല്ലാം പഴയ സാഹചര്യത്തിലേക്ക് വരുന്നു. അപ്പോഴാണ് കുഞ്ഞിന്റ വരവ്. ഇനി കുഞ്ഞുമായി പോകാൻ കഴിയുന്ന സൗകര്യപ്രദമായ യാത്രകള്‍ തുടങ്ങണമെന്ന ആഗ്രഹത്തിലാണ്.

അച്ഛൻ ജഗതി ശ്രീകുമാറിനൊപ്പം നടത്തിയ യാത്രകളെ കുറിച്ചും ശ്രീലക്ഷ്മി വാചാലയായി. വിമാനത്തില്‍ കയറണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. കൂട്ടുകാരൊക്കെ വിമാനത്തില്‍ കയറിയ കഥ പറയുമ്പോഴും വിമാനം പറക്കുന്നത് കാണുമ്പോഴും വലിയ സ്വപ്‌നമായിരുന്നു. എന്നാല്‍ അമ്മയും പപ്പയും വളരെ സ്ട്രിക്ട് ആയത് കൊണ്ട് യാത്ര കാര്യമായി നടന്നിട്ടില്ല.

ക്ലാസ് ഒഴിവാക്കിയുള്ള യാത്രയോട് ഇരുവര്‍ക്കും താല്‍പര്യമില്ലായിരുന്നു. പപ്പയുടെ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന ഒഴിവ് സമയത്ത് മിക്കപ്പോഴും വെക്കേഷന്‍ സമയങ്ങളിലാണ് യാത്ര പോയിട്ടുള്ളത്. ചെന്നൈയിലേക്ക് നടത്തിയ യാത്രാണ് ഇപ്പോഴും മനസില്‍ ചേര്‍ത്ത് വെക്കുന്നത്. അന്നാണ് ആദ്യമായി വിമാനത്തില്‍ കയറിയത്. പപ്പയുടെയും അമ്മയുടെയും കൂടെ ഏറ്റവും അടിച്ച് പൊളിച്ച ദിവസമാണത്. മുംബൈയിലേക്ക് പോയ മറ്റൊരു യാത്രയാണ് പപ്പയോടൊപ്പം നടത്തിയതില്‍ പ്രിയപ്പെട്ടത്.

സ്ട്രീറ്റില്‍ നിന്നുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ആളല്ലെങ്കിലും അന്ന് തനിക്ക് വേണ്ടി പാനിപൂരിയും വടാപാവുമൊക്കെ വാങ്ങി തന്നിരുന്നു. ഇനിയൊരു അവസരമുണ്ടെങ്കില്‍ പപ്പയെയും കൂട്ടി ഹവായ് ദ്വീപുകളിലേക്ക് പോകണമെന്നതാണ് തന്റെ ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. പിന്നെ അമ്മയ്ക്ക് ഇഷ്ടമുള്ളത് സിംഗപൂരാണ്. അവിടേക്ക് പല തവണ പോയിട്ടുണ്ടെങ്കിലും ഇനിയും പോവണമെന്നാണ് ആഗ്രഹമെന്ന് താരം വ്യക്തമാക്കുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണെങ്കിലും പരസ്യമായി ശ്രീലക്ഷ്മിയെ അംഗീകരിച്ചില്ലെന്ന വാര്‍ത്തകളൊക്കെ അക്കാലത്ത് വൈറലായിരുന്നു.

 

ജഗതിയ്ക്ക് അപകടമുണ്ടായതിന് ശേഷമാണ് ശ്രീലക്ഷ്മി പപ്പയെ കാണാന്‍ പൊതുവേദിയില്‍ എത്തുന്നത്. ഇതിന് ശേഷമാണ് സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചത്. ജഗതി ശ്രീകുമാറിന്റെയും കലാ ശ്രീകുമാറിന്റെയും മകളാണ് ശ്രീലക്ഷ്മി. നടിയായും അവതാരികയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള ശ്രീലക്ഷ്മി ബിഗ് ബോസ് മലയാളത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി ഭരതനാട്യം നര്‍ത്തകി കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (2 minutes ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (22 minutes ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (28 minutes ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (1 hour ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (2 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (2 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (3 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (3 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (3 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (3 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (3 hours ago)

കേസെടുത്ത് ആർപിഎഫ്....  (3 hours ago)

പവന് 280 രൂപയുടെ വർദ്ധനവ്  (4 hours ago)

വാഹന അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends