Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല... ഇപ്പോഴും മേക്കപ്പിട്ട് മറച്ചുവെക്കുന്നുണ്ട്: ഇതൊക്കെ കാണുമ്പോൾ വെന്തു നീറുകയാണ്- മംമ്ത

21 MAY 2023 10:56 AM IST
മലയാളി വാര്‍ത്ത

സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മമതയുടെ വിശേഷങ്ങൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണുള്ളത്. രണ്ട് വട്ടം അർബുദത്തോട് പോരാടി ജയിച്ച മംമ്ത ഭീകരമായ മറ്റൊരു രോഗാവസ്ഥയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല.

അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ നടി തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം ഇപ്പോൾ. ചിലതൊക്കെ കാണുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകും. ഞാനും ദേവി ശ്രീ പ്രസാദവും ബാക്ക് ടു ബാക്ക് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതും അത് സൂപ്പര്‍ ഹിറ്റാകുന്നതുമൊക്കെ പതിവായിരുന്നു. ആ സമയത്ത് ദേവി എനിക്ക് വേണ്ടി ഹൈദരാബാദില്‍ വീട് പണിയുന്നുണ്ടെന്ന് ആരോ എഴുതി. അതുപോലെ തമിഴില്‍ ഡാഡി മമ്മി വന്നപ്പോള്‍ അമ്പലം പണിയുന്നുവെന്ന് വന്നു. അത് സ്ഥിരമായി വരുന്നതാണല്ലോ. ചിലതൊക്കെ ഇതുപോലെ ചിരിക്കാനുള്ളതാണെന്നാണ് മംമ്ത പറയുന്നത്.

എന്നാല്‍ ചിലത് നമ്മളെ വേട്ടയാടുന്നതായിരിക്കുമെന്നാണ് മംമ്ത പറയുന്നത്. അതിനെയൊക്കെ നേരിടുന്നതില്‍ ഞാന്‍ കുറേക്കൂടി വിദഗ്ധയായിട്ടുണ്ടെന്ന് പറയാമെന്നും മംമ്ത പറയുന്നു. പിന്നാലെയാണ് തന്റെ രോഗത്തെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളോട് മംമ്ത പ്രതികരിക്കുന്നത്.

താന്‍ ഒരിക്കലും എവിടേയും എവിടെയാണ് തനിക്ക് വിറ്റിലിഗോ വന്നതെന്ന് കാണിച്ചിട്ടില്ല. ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല, ഇപ്പോഴും മേക്കപ്പിട്ട് മറച്ചുവെക്കുന്നുണ്ട് എന്നാണ് മംമ്ത പറയുന്നത്. എന്നാല്‍ പുറത്ത് വരുന്ന ചിത്രങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് മംമ്ത പറയുന്നത്. അതൊന്നും എന്റെ ചിത്രങ്ങളല്ല.

ഞാന്‍ ഇന്നുവരെ ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്. പിന്നെ അതിന്റെ പുറത്ത് വരുന്ന സിമ്പതി. എനിക്ക് വേണ്ട ആരുടേയും സിമ്പതി. എനിക്ക് വേണ്ടത് പോസിറ്റീവായ പിന്തുണയാണെന്നും മംമ്ത പറയുന്നു. വിറ്റിലിഗോയെക്കുറിച്ച് ആളുകള്‍ക്ക് ബോധവത്കരണം നല്‍കാനാകണം. വിറ്റിലിഗോ എന്നൊന്ന് ഉണ്ടെന്ന് പോലും ഒരുപാട് അറിയില്ലായിരുന്നുവെന്നും മംമ്ത പറയുന്നു.

നാട്ടില്‍ ക്യാന്‍സറിനെ ക്യാന്‍സര്‍ എന്ന് വിളിക്കുന്നൊരു സ്റ്റിഗ്മയുണ്ട്. അതുപോലെ വെള്ളപ്പാണ്ട് എന്ന് വിളിക്കുമ്പോള്‍ അതിലൊരു സ്റ്റിഗ്മയുണ്ട്. പക്ഷെ അവര്‍ക്ക് കൂടുതലൊന്നും അറിയില്ല. അറിയണമെന്ന് ആഗ്രഹവുമില്ല. എങ്ങനെയാണ് വരുന്നത്, പരിഹാരമുണ്ടോ എന്നൊക്കെ. ഗൂഗിള്‍ നോക്കിയാല്‍ കിട്ടും. ചില വാര്‍ത്തകളൊക്കെ ഗൂഗിളും വസ്തുതാപരമല്ലെന്ന് പറയുന്നതായിരിക്കും.

അതിനാല്‍ അനുഭവമുള്ളൊരാള്‍ പറയുമ്പോള്‍ ഒരുപാട് വ്യത്യാസമുണ്ടെന്നാണ് മംമ്ത പറയുന്നത്. താന്‍ ഇതിന്റെ മറുവശത്ത് എത്തുമ്പോള്‍ താന്‍ തന്നെ സംസാരിക്കാം.

അതുവരെ എന്തിനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതെന്നാണ് മംമ്ത ചോദിക്കുന്നത്. എന്റേതല്ലാത്ത ചിത്രങ്ങള്‍ എന്തിനാണ് പോസ്റ്റ് ചെയ്യുന്നത്. എനിക്കൊരു ചിത്രം പോസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാനത് എന്റെ പേജില്‍ തന്നെ പോസ്റ്റ് ചെയ്യും. അല്ലാതെ ഒരു മീഡിയയ്ക്ക് കൊടുക്കുകയല്ല ചെയ്യുകയെന്നാണ് താരം പറയുന്നത്. അത് തന്റെ മാതാപിതാക്കളെ ബാധിക്കുന്നുണ്ടെന്നും മംമ്ത പറയുന്നു.

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താന്‍ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ല എന്നും താരം പറഞ്ഞിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (44 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (56 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends