Widgets Magazine
09
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട്ടം എസ്‍യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു... പൊലീസ് അന്വേഷണം ആരംഭിച്ചു.


ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി


മലയോര, ഇടനാട് മേഖലയിൽ ഉച്ചക്ക് ശേഷവും രാത്രിയും ഇടിമിന്നൽ മഴക്ക് സാധ്യത; കിഴക്കൻ കാറ്റ് സജീവമായി തുലാവർഷം ആരംഭിക്കാനുള്ള സൂചന...


നേപ്പാളിലെ ജീവിക്കുന്ന ദേവത ആര്യതാര ശാക്യയെ ലോകം ആരാധിക്കുമ്പോൾ, അവൾക്ക് കരയാനും ചിരിക്കാനും അവകാശമില്ല: ദൈവികതയുടെ പേരിൽ അടച്ചുപൂട്ടിയ ബാല്യം; അതികഠിന ദേവിതിരഞ്ഞെടുപ്പ്...


‘എന്റെ മകന്‍ വന്നിട്ടുണ്ട്’... രാഹുലിനെ ചേര്‍ത്തുപിടിച്ച് തലോടുന്ന വയോധികയുടെ വീഡിയോയിൽ വിറളിപിടിച്ച് അക്കൂട്ടർ: വിമർശിച്ച് സീമ ജി നായർ...

കരഞ്ഞ് കരഞ്ഞ് കണ്ണീർ ഗ്രന്ഥികൾ വറ്റി: മുഖത്തെ കുസൃതിയും പ്രസന്നതയും മാഞ്ഞു:- ആലീസിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് സംവിധായകൻ സത്യൻ അന്തിക്കാട്

25 MAY 2023 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രം; ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ കമ്മീഷണർ 4 Kഅറ്റ്മോസ്സിൽ ടീസർ എത്തി

മെഡിക്കൽ ക്രൈം ത്രില്ലർ ഡോസ് ചിത്രീകരണം പൂർത്തിയായി ;വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു പ്രധാന ലൊക്കേഷൻ

ഏറെ പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം; 'ഹാഫ്' എന്ന ചിത്രത്തിൻ്റെ ഇൻഡ്യൻ ഷെഡ്യൂൾ പൂർത്തിയായി

മാർക്കോക്കു ശേഷം കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തായ്‌ലാന്റിൽ ആരംഭിച്ചു .

ആശ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു...

സിനിമയിൽ ഒരിക്കലും നികത്താനാകാത്തൊരു വിടവാണ് നടൻ ഇന്നസെന്റ് ബാക്കിയാക്കിയത്. ചിരിച്ചുകൊണ്ട് ക്യാൻസറിനെ പോലും നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. സിനിമയിലൂടേയും രാഷ്ട്രീയത്തിലൂടേയുമെല്ലാം മലയാള ജീവിതത്തിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഇന്നസെന്റ്. ഇന്നസെന്റിന്റെ വീട്ടിൽ എത്തിയപ്പോൾ താൻ കണ്ട കാഴ്ചകളെക്കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. വീണ്ടും കുടുംബത്തോടെ ഇരിങ്ങാലക്കുടയിൽ പോയി. 'പാർപ്പിട'ത്തിന്റെ ഗേറ്റ് തുറന്നു കിടക്കുകയാണ്. പുറത്തൊന്നും ആരുമില്ല. മുറ്റത്ത് കാർ നിർത്തി ഞാനിറങ്ങി. ഒഴിഞ്ഞ വരാന്തയിൽ ഇന്നസെന്റ് എപ്പോഴും ഇരിക്കാറുള്ള ചാരുകസേര! ആ കസേരയിലിരുന്നാണ് 'കേറിവാ സത്യാ' എന്ന് ഇന്നസെന്റ് ക്ഷണിക്കാറുള്ളത്.

വല്ലാത്തൊരു ശൂന്യത. അധികം വൈകാതെ ആലീസും സോണറ്റുമൊക്കെ എത്തി. അവർ സെമിത്തേരിയിൽ പോയതായിരുന്നു. ഇന്നസെന്റിന്റെ കല്ലറയിൽ പ്രാർഥിക്കാൻ. ''എന്നും വൈകുന്നേരം ഞങ്ങളവിടെ പോകും. അപ്പച്ചൻ കൂടെയുള്ളതുപോലെ തോന്നും'', സോണറ്റ് പറഞ്ഞു. ''എപ്പോൾ ചെന്നാലും അവിടെ കുറെ പൂക്കൾ ഇരിപ്പുണ്ടാകും. നമ്മൾപോലുമറിയാത്ത എത്രയോ പേർ നിത്യവും അവിടെവന്ന് പൂക്കളർപ്പിച്ച് പ്രാർഥിക്കുന്നു. ആളുകളുടെ ഈ സ്നേഹമാണ് ഇപ്പോൾ ഞങ്ങളെ കരയിക്കുന്നത്. അപ്പച്ചൻ ഇതറിയുന്നില്ലല്ലോ എന്ന സങ്കടം.'' സ്നേഹസമ്പന്നനായിരുന്നു ഇന്നസെന്റ്.

ഷൂട്ടിങ് സെറ്റിൽ ക്യാമറാമാൻ ലൈറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന ഇടവേളകളിൽ ഞങ്ങളൊക്കെ ഇന്നസെന്റിനു ചുറ്റും കൂടും. എത്രയെത്ര കഥകളാണ് ഇന്നസെന്റ് പറയുക! നർമത്തിലൂടെ എത്രയെത്ര അറിവുകളാണ് അദ്ദേഹം പകർന്നു നൽകുക. പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് ഒരുവർഷം കഴിഞ്ഞിട്ടേയുള്ളൂ.

ഞാൻ പരിചയപ്പെട്ടതിനുശേഷം ഇന്നസെന്റ് പണിതീർത്ത നാലാമത്തെ വീടാണ് ഇപ്പോഴത്തെ പാർപ്പിടം. എല്ലാ വീടുകൾക്കും 'പാർപ്പിടം' എന്നുതന്നെയാണ് പേരിടുക. പുതിയ വീട് കുറേക്കൂടി സൗകര്യമുള്ളതാണ്. വിശാലമായ സ്വീകരണ മുറി. മുകളിലെ നിലകളിലേക്കു പോകാൻ സ്റ്റാർ ഹോട്ടലുകളിൽ ഉള്ളതിനേക്കാൾ ഭംഗിയുള്ള ലിഫ്റ്റ്! ഇതെന്തിനാ ഇന്നസെന്റേ ലിഫ്റ്റ്?'' എന്ന് വീടുപണി നടക്കുന്ന സമയത്ത് ഞാൻ ചോദിച്ചിരുന്നു.

''വയസ്സായി കോണി കയറാനൊക്കെ ബുദ്ധിമുട്ടാകുന്ന കാലത്ത് ഇതൊക്കെ ഉപകാരപ്പെടും. പണ്ടൊക്കെ 'പാർപ്പിട'ത്തിൽ ചെന്നാൽ ഇന്നസെന്റിനെക്കാൾ കൂടുതൽ നമ്മളെ ചിരിപ്പിക്കുക ആലീസാണ്. മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ആലീസ് തമാശ പറയുക. ഇന്നസെന്റിനുപോലും ചിലപ്പോൾ ഉത്തരം മുട്ടിപ്പോകും. സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഇന്ന് തനിച്ചായിരിക്കുന്നു. സോണറ്റും രശ്മിയും അന്നയും ഇന്നുവുമൊക്കെ കൂട്ടിനുണ്ടെങ്കിലും ഒറ്റപ്പെട്ട ഒരു തുരുത്തിൽ അകപ്പെട്ട്


പോയതുപോലെയാണിപ്പോൾ ആലീസ്. കരഞ്ഞുകരഞ്ഞ് കണ്ണീർ ഗ്രന്ഥികൾവറ്റിപ്പോയിരിക്കുന്നു. മുഖത്തെ കുസൃതിയും പ്രസന്നതയും മാഞ്ഞു പോയിരിക്കുന്നു. ''ആലീസ് പഴയതുപോലെയാകണം.'' ഞാൻ പറഞ്ഞു.സങ്കടങ്ങൾ കാണാൻ ഇഷ്ടമില്ലാത്ത ആളാണ് ഇന്നസെന്റ്. മാരകമായ അസുഖത്തെപ്പോലും കോമഡിയാക്കിയ മാന്ത്രികനാണ്. ഈ വീട്ടിൽ ചിരിയും തമാശകളും വീണ്ടും നിറയണം. എവിടെയിരുന്നാലും ഇന്നസെന്റ് അത് ആഗ്രഹിക്കുന്നുണ്ട്. അപാരമായ നർമബോധമുള്ള ആളാണ് ഇന്നസെന്റിന്റെ മകൻ സോണറ്റ്. അപ്പച്ചനും മോനും കൂടിയിരുന്ന് സംസാരിക്കുന്നതു കേട്ടാൽ ആർക്കാണ് ചിരിപ്പിക്കാനുള്ള കഴിവ് കൂടുതൽ എന്ന് നമ്മൾ സംശയിച്ചു പോകും.

 

വിടപറഞ്ഞ ദിവസം മുതൽ ഇന്നസെന്റിന്റെ വീട്ടിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് ഇനിയും നിലച്ചിട്ടില്ല. ഗോവാ ഗവർണർ ശ്രീധരൻപിള്ളയടക്കമുള്ള ഭരണകർത്താക്കളും രാഷ്ട്രീയക്കാരും കലാകാരന്മാരും വന്നുകൊണ്ടേയിരിക്കുന്നു. അവരോടൊക്കെ നന്ദി പറഞ്ഞും സ്നേഹം പങ്കിട്ടും ഉള്ളിലെ സങ്കടക്കടൽ ഒതുക്കി നിൽക്കുകയാണ് സോണറ്റ്. ആലീസിനോടും സോണറ്റിനോടുമൊക്കെ വീണ്ടും വരാം എന്നു പറഞ്ഞ് പാർപ്പിടത്തിന്റെ പടിയിറങ്ങുമ്പോൾ വരാന്തയിൽ ഇന്നസെന്റ് ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടെന്ന് തോന്നി. തിരിഞ്ഞുനോക്കാതെ ഞാൻ കാറിൽകയറി. അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് ഇന്ഷുറൻസ് പരിരക്ഷ.  (1 hour ago)

അട്ടക്കുളങ്ങര വനിതാ ജയിൽ സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി  (1 hour ago)

കടന്നൽ കുത്തേറ്റ് മരിച്ചു...  (1 hour ago)

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി  (1 hour ago)

 പവന്റെ വില 91,000 കടന്നു..  (2 hours ago)

അബോധാവസ്ഥയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (2 hours ago)

ഡയാലിസിസിനെത്തിയ കരകുളം സ്വദേശി ജയന്തിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭാസുരേന്ദ്രൻ ...  (2 hours ago)

മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....  (3 hours ago)

സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആ‌ർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര ...  (3 hours ago)

മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഭാര്യയും ഭർത്താവും ഒരേ ആശുപത്രിയിൽ ചികിത്സയിൽ; ആശുപത്രി കിടക്കയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; നെഞ്ച് പൊട്ടി കുടുംബം  (3 hours ago)

ക്വാർട്ടർ ഫൈനലിൽ അർജൻറീന  (3 hours ago)

ഷംസീറേ നീ അവിടെ ഇരി സഭയിൽ ചാടി ഇറങ്ങി പഴയ സ്പീക്കർ..!ഷംസീർ പ്ലിങ് ...! MLA-യെ സീറ്റിൽ കയറ്റി MB രാജേഷ്  (3 hours ago)

  സങ്കടക്കാഴ്ചയായി... കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ  (4 hours ago)

Malayali Vartha Recommends