Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

അമ്മയ്ക്ക് എന്ന് ആംഗ്യം കാണിച്ച് പാപ്പു! അല്ല മോള്‍ക്ക് എന്ന് പറഞ്ഞ് ഗോപി സുന്ദർ: വൈറലായി വീഡിയോ....

01 JUNE 2023 04:07 PM IST
മലയാളി വാര്‍ത്ത

അച്ഛന്റെ മരണത്തിന്റെ വേദനയില്‍ നിന്ന് അമൃത സുരേഷും കുടുംബവും കരകയറുകയാണ്. അതിന്റെ ഭാഗമാണ് സാന്ത്വനം ഓര്‍ഫണേജില്‍ വച്ച് നടത്തിയ ഗോപി സുന്ദറിന്റെ പിറന്നാള്‍ ആഘോഷം. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണ് അമൃത സുരേഷ്. ഇപ്പോള്‍ ചെറിയ രീതിയില്‍ ഒരു ആഘോഷം നടത്തിയതിന്റെ വീഡിയോസും ഫോട്ടോസും ആണ് സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്. ഗോപി സുന്ദറിന്റെ ജന്മദിനമാണ് കുടുംബം ലളിതമായ രീതിയിൽ ആഘോഷമാക്കിയത്. സാന്ത്വനം ഓര്‍ഫണേജില്‍ വച്ചായിരുന്നു ആഘോഷം. കേക്ക് മുറിച്ചും അവിടെ താമസിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിച്ചും ആയിരുന്നു ആഘോഷം. അതിനിടയില്‍ അമൃതയുടെ നൃത്തവും പാട്ടും എല്ലാം ഉണ്ടായിരുന്നു.

അമൃത സുരേഷിനൊപ്പം അമ്മയും സഹോദരി അഭിരാമിയും മകള്‍ പാപ്പുവും ഉണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിന്റെയും സന്തോഷം പങ്കിടുന്നതിന്റെയും എല്ലാം ചിത്രങ്ങളും വീഡിയോസും അമൃത തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മകള്‍ പാപ്പുവിനെയും ചേര്‍ത്ത് നിര്‍ത്തിയാണ് ഗോപി സുന്ദര്‍ കേക്ക് കട്ട് ചെയ്തത്. കേക്ക് മുറിച്ച് ആദ്യം പാപ്പുവിന്റെ വായില്‍ വയ്ക്കാന്‍ തുടങ്ങുമ്പോള്‍, അമ്മയ്ക്ക് എന്ന് പാപ്പു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു, അല്ല മോള്‍ക്ക് എന്ന് പറഞ്ഞ് പാപ്പുവിന് തന്നെ കേക്ക് ആദ്യം പങ്കുവച്ചു. ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നേരത്തെ തന്നെ അമൃത പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു, എന്റെ പിറന്നാള്‍ ചെറുക്കന് ഇന്ന് 18 വയസ്സ് എന്നായിരുന്നു ക്യാപ്ഷന്‍.

സംഗീത സംവിധായകന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഒരുപാട് കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. അമൃതയും ഗോപി സുന്ദറും ഒന്നിച്ചതിന് ശേഷം എല്ലാ ദിവസങ്ങളും ആഘോഷങ്ങളാണ്. ഒന്നിച്ച് എല്ലാവരുടെയും പിറന്നാളും വിശേഷ ദിവസങ്ങളും ഒ്‌ക്കെ ആഘോഷിക്കുന്നത് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യും. ദിവസങ്ങൾക്ക് മുമ്പാണ് ഗോപി സുന്ദറുമായി ചേർന്ന് നിൽക്കുന്ന സെൽഫി ചിത്രം പങ്കുവച്ച് ആനിവേഴ്സറി വിഷസ് തന്റെ പ്രിയതമന് അമൃത അറിയിച്ചത്. ഉള്ളകാലം സന്തോഷത്തോടെ ജീവിക്കൂ.... എന്നാണ് ഇരുവർക്കും ആശംസകൾ നേർന്ന് ഏറെയും പേർ കുറിച്ചത്.

 

മാത്രമല്ല നെഗറ്റീവ് കമന്റുകൾ ഒന്നും തന്നെ അമൃതയുടേയും ഗോപി സുന്ദറിന്റേയും സോഷ്യൽമീഡിയ പോസ്റ്റിന് താഴെ ഉണ്ടായതും ഇല്ല. സോഷ്യൽമീഡിയയിലെ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 'പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്...' ഒരു വർഷം മുമ്പ് അമൃത സുരേഷ് ഗോപി സുന്ദറിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചത് ഈ വരികളായിരുന്നു.

പെടുന്നനെ അമൃതയുടെ സോഷ്യൽമീഡിയ പേജിൽ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു. കമന്റ്സുകളിൽ പോലും ആ ആശ്ചര്യം കാണാമായിരുന്നു. ഇവർ പ്രണയത്തിലായിരുന്നുവോയെന്ന സംശയങ്ങളും ആരാധകർ പങ്കുവെച്ചിരുന്നു. ഇരുവരുടേയും പോസ്റ്റിന് സുഹൃത്തുക്കളും ബന്ധുക്കളും ആശംസകളും കമന്റുകളും അറിയിച്ചതോടെയാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണെന്നത് ആരാധകർ മനസിലാക്കിയത്. പിന്നീട് അമൃതയ്ക്കും ഗോപി സുന്ദറിനും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

അടുത്തിടെയായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ മരണം. ഗായിക എന്ന രീതിയിൽ വളർന്ന് വരാനും ജീവിതം പ്രതിസന്ധിയിലായിരുന്നപ്പോൾ അമൃതയെ തിരികെ പാട്ടിന്റെ ലോകത്തേക്ക് കൂട്ടികൊണ്ട് വന്നതും അച്ഛൻ സുരേഷായിരുന്നു. അച്ഛന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടുന്നതിനിടെ വേദിയില്‍ വികാരാധീനയായി കരയുന്ന അമൃത സുരേഷിന്റെ വീഡിയോ വൈറലായിരുന്നു. അന്തരിച്ച ഗായിക വാണി ജയറാമിന്റെ ബോലേ രേ പപ്പീ ഹര' എന്ന അനശ്വര ഗാനമാണ് അമൃത ആലപിച്ചത്. ഓടക്കുഴല്‍ കലാകാരനായ പി.ആര്‍ സുരേഷ് സ്ട്രോക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്തരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (5 hours ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (5 hours ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (6 hours ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (6 hours ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (7 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (7 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (7 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (8 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (8 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (9 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (10 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (10 hours ago)

Malayali Vartha Recommends