Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

എന്റെ ഇഷ്ടങ്ങള്‍ മാറി മറിയും... ഒന്നും ശാശ്വതമല്ല! വൈറലായി കാവ്യയുടെ വാക്കുകൾ....

12 JUNE 2023 04:47 PM IST
മലയാളി വാര്‍ത്ത

ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ചന്ദ്രനുദിക്കുന്ന ദിക്കിൽ രാധയായി വേഷമിട്ടപ്പോൾ മുതൽ മലയാളികളുടെ നായിക ആയി കാവ്യ വളരുകയും ചെയ്തു. സിനിമകളില്‍ നിന്ന് എത്ര മാറി നിന്നാലും കാവ്യയെ കുറിച്ചുള്ള വിശേഷങ്ങളും കാവ്യ മാധവനെ സംബന്ധിക്കുന്ന കാര്യങ്ങളും പ്രേക്ഷക മനസ്സില്‍ നിന്നോ സംസാരത്തില്‍ നിന്നോ മാറുന്നില്ല.

അതുകൊണ്ടു തന്നെയാണ് കാവ്യ സംബന്ധിയ്ക്കുന്ന എന്തൊരു കാര്യവും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എംഎ യൂസഫ് അലിയുടെ സഹോദരന്റെ മകന്റെ വിവാഹത്തിന് താരങ്ങള്‍ എല്ലാം എത്തിയ കൂട്ടത്തില്‍ കാവ്യയും മകള്‍ മീനാക്ഷിയും തന്നെയായിരുന്നു താരങ്ങള്‍. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. അതിനിടയില്‍ ഇതാ കാവ്യയുടെ പഴയ ഒരു അഭിമുഖം വൈറലാവുന്നു. മിഴിരണ്ടിലും, സദാനന്തന്റെ സമയം, ഗൗരി ശങ്കരം എന്നീ സിനിമകളൊക്കെ കഴിഞ്ഞ ഉടനെ കൊടുത്ത അഭിമുഖത്തില്‍ കാവ്യ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

കോളേജിലൊന്നും ഞാന്‍ പോയിട്ടില്ല. ഇപ്പോള്‍ ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്തിട്ടുണ്ട്. വീട്ടിലിരുന്ന് തന്നെ പഠിച്ച് പരീക്ഷ എഴുതുകയാണ്. വായന തോന്നുമ്പോള്‍ മാത്രമുള്ള കാര്യമാണ്. ബഷീറിന്റെ പുസ്തകങ്ങളാണ് ഇഷ്ടം. അതാവുമ്പോള്‍ മനസ്സിലാവും. പിന്നെ പുസ്തകം വായിച്ച് അതിനെ കുറിച്ച് പറയാനുള്ള വിവരം ഒന്നും എനിക്കില്ല. മ്യൂസിക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുറേ വര്‍ഷം ഞാന്‍ പാട്ട് പഠിച്ചിട്ടുണ്ട്.

എനിക്ക് ഇഷ്ടപ്പെട്ടത് കൂടുതലും വിരഹ ഗാനങ്ങളാണ്. ഒറ്റയ്ക്കിരുന്ന് കേള്‍ക്കുമ്പോള്‍ കരഞ്ഞ് പോകുന്ന പോലത്തെ പാട്ടുകളാണ് എനിക്കിഷ്ടം. വീട്ടിലിരിക്കുമ്പോള്‍ കൂടുതലും വെറുതേ ഇരിക്കാനാണ് ഇഷ്ടം. തോന്നുമ്പോള്‍ മാത്രം എന്തെങ്കിലും എടുത്ത് വായിക്കും. വെറുതേ ഇരിക്കാനാണ് എനിക്കേറ്റവും ഇഷ്ടം. ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

ആഹാരപ്രിയയാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയില്ല, പക്ഷെ കഴിക്കുന്ന ആഹാരം നല്ല രൂചിയോടെ കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. ഒരുപാട് ഭക്ഷണം കഴിക്കാറില്ല. ചിക്കന്‍ ഭയങ്കര ഇഷ്ടമാണ് എന്ന് കാവ്യ പറഞ്ഞു. ഞാന്‍ ഭയങ്കര മടിച്ചിയാണ് എന്നും ആ അഭിമുഖത്തില്‍ കാവ്യ പറയുന്നുണ്ട്. യോഗ അറിയാം, ഡാന്‍സ് അറിയാം. പക്ഷെ അറിഞ്ഞിട്ട് കാര്യമില്ലല്ലോ, ചെയ്യണ്ടേ. അക്കാര്യത്തില്‍ ഞാന്‍ മടിച്ചിയാണ്.

തുടങ്ങി കഴിഞ്ഞാല്‍ കുഴപ്പമില്ല. പക്ഷെ തുടങ്ങാനാണ് പ്രശ്‌നം. ഇഷ്ടങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് എനിക്കൊന്നും ശാശ്വതം അല്ല എന്ന് നടി പറഞ്ഞത്. ഓരോരിക്കലും ഓരോന്നായിരിയ്ക്കും ആഗ്രഹം. ഇടയ്ക്ക് വായനയോട് വല്ലാത്ത ഇഷ്ടം തോന്നി, കുറേ പുസ്തകങ്ങള്‍ വാങ്ങിച്ചു. പിന്നെ അതങ്ങ് പോയി. പിന്നെ സിനിമ കാണണം എന്ന് പറഞ്ഞ് കുറേ സിഡികള്‍ വാങ്ങിച്ച് കാണാന്‍ തുടങ്ങി. പിന്നെ ആ ഇഷ്ടവും കുറഞ്ഞു.

മറ്റ് നടിമാരുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറില്ല. അവരത്രെ എനിക്ക് ചെയ്യാന്‍ പറ്റുമോ, അവരത്രെയും എനിക്ക് എത്താന്‍ പറ്റുമോ എന്നൊന്നും ഇല്ല. ഞാന്‍ ചെയ്യുമ്പോള്‍ എന്റേതായ രീതിയില്‍ ആയിരിയ്ക്കും ചെയ്യുന്നത്. അത് വ്യത്യസ്തമാണ്. ഒരു ആര്‍ട്ടിസ്റ്റ് ആയിരിക്കുമ്പോള്‍ എപ്പോഴും ആത്മവിശ്വാസം ഉണ്ടായിരിക്കണം എന്നത് പ്രധാനമാണ്.

അത് പോലെ എല്ലാം നന്നായി എന്ന് ഒരിക്കലും ചിന്തിക്കാറില്ല. ഇനിയും പഠിക്കാനും അറിയാനും ഉണ്ട്. ഏത് റോള്‍ ചെയ്താലും കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. പുരസ്‌കാരങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കാറില്ല. സദാനന്തന്റെ സമയം, മിഴിരണ്ടിലും, ഗൗരി ശങ്കരം സിനിമകളാണ് ഉണ്ടായിരുന്നത്.

 

എല്ലാവരും പറഞ്ഞു, എന്തായാലും നല്ല സ്‌കോപുള്ളതാണ് എന്ന്. പക്ഷെ ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചതൊന്നും ഇല്ല, പ്രതീക്ഷിച്ചിട്ട് കിട്ടിയില്ല എങ്കില്‍ വിഷമം ആവില്ലേ. പിന്നെ എന്റെ രണ്ട് സിനിമകളും സ്റ്റേറ്റ് അവാര്‍ഡിന് വേണ്ടി അയച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. അതുകൊണ്ട് തിരിച്ചയച്ചു. പിന്നെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. നല്ല നല്ല വേഷങ്ങള്‍ കിട്ടി തുടങ്ങുന്നത് ഇപ്പോഴാണ്. സിനിമയിലെ എന്റെ ഭാവി ഒട്ടും പ്രഡിക്ട് ചെയ്യാന്‍ കഴിയില്ല- കാവ്യ അന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (7 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (8 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (13 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (13 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (13 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (13 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (13 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (14 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (17 hours ago)

Malayali Vartha Recommends