Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

വലിയ ചെലവ് വരുന്ന കൊല്ലം ഷായുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി: മമ്മൂക്ക വിളിച്ചതോടെ നടന്നത് മറ്റൊരു ട്വിസ്റ്റ്: വീഡിയോ പുറത്ത് വിട്ട് നടൻ മനോജ് കുമാർ...

28 JUNE 2023 03:35 PM IST
മലയാളി വാര്‍ത്ത

സഹപ്രവർത്തകർക്ക് ഏത് ആപത്ത് ഘട്ടത്തിലും ഒരു കൈ സഹായവുമായി മമ്മൂട്ടി ഉണ്ടാകും. സിനിമയ്ക്ക് പുറത്തും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നടൻ ഭാഗമാകാറുണ്ട്. മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെ കുറിച്ച് സഹതാരങ്ങളടക്കം പലപ്പോഴും വാചാലരായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അനുഭവം പങ്കുവച്ചെത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ. നടൻ കൊല്ലം ഷായുടെ ചികിത്സയുമായി ബന്ധപ്പെട്ട് മമ്മൂട്ടി വിളിച്ചതിനെക്കുറിച്ച് പറയുകയാണ് മനോജ്.

നിരവധി സീരിയലുകളിലും സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള കൊല്ലം ഷാ കഴിഞ്ഞ കുറച്ചുകാലമായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലാണ്. നാല് ബ്ലോക്കുണ്ടെന്നും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സാമ്പത്തികമായി വലിയ ചെലവ് വരുന്ന സര്‍ജറി മമ്മൂട്ടി സൗജന്യമാക്കി തന്നു എന്നാണ് മനോജ് പറയുന്നത്.

സിനിമ കാണാന്‍ തുടങ്ങിയ കാലം മുതലേ മമ്മൂക്കയെ ഇഷ്ടമാണ്. മമ്മൂക്കയെ സ്‌നേഹമുള്ള സിംഹം എന്നൊക്കെയാണ് വിളിക്കാറുള്ളത്. അന്നത്തെ സൂപ്പര്‍സ്റ്റാറായിരുന്നു അദ്ദേഹം. അതിന് ശേഷമാണ് ലാലേട്ടന്‍ സൂപ്പര്‍താരമാവുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. ഇവരുടെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ അന്യഭാഷ താരങ്ങള്‍ക്ക് ഭയമാണ്. ഇവര്‍ ചെയ്തുവെച്ചിരിക്കുന്നതിന് അടുത്തെങ്കിലും എത്തണ്ടേ. അങ്ങനെയുള്ള ആശങ്കകളാണ് അവരെ അലട്ടുന്നത്.

 

മമ്മൂക്ക എനിക്കൊരു ചേട്ടനെപ്പോലെയാണ്. നമുക്കൊക്കെ റോള്‍ മോഡലാക്കാന്‍ പറ്റിയ വ്യക്തിയാണ്. കുടുംബത്തോടുള്ള അറ്റാച്ച്‌മെന്റും കരുതലും കാര്യങ്ങളുമൊക്കെ നമുക്കറിയാം. സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന കാര്യത്തിലും പ്രത്യേകമായൊരു കഴിവുണ്ട് അദ്ദേഹത്തിന്. എനിക്ക് മറക്കാന്‍ പറ്റാത്തൊരു കാര്യമാണ് നടന്നത്. ഇരട്ടിമധുരം പോലെ സന്തോഷം തോന്നിയ നിമിഷങ്ങളാണ്. ജീവിതത്തിലാദ്യമായി മമ്മൂക്കയുടെ കോള്‍ എന്റെ ഫോണിലേക്ക് വന്നു. കൈയും കാലും വിറച്ച് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

ഞങ്ങള്‍ക്ക് സീരിയല്‍ കുടുംബം എന്നൊരു ഗ്രൂപ്പുണ്ട്. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരുമൊക്കെയാണ് ആ ഗ്രൂപ്പിലുള്ളത്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഞങ്ങൾ ഗ്രൂപ്പില്‍ ഇടാറുണ്ട്. ഞങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളിലൊരാളാണ് കൊല്ലം ഷാ. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുള്ള വ്യക്തിയാണ് അദ്ദേഹം. സീരിയല്‍ ലൊക്കേഷനില്‍ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന വന്നു. നാല് ബ്ലോക്കുണ്ട്, അത് എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സാമ്പത്തികമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല അദ്ദേഹം.

 

ആത്മ സംഘടനയും അംഗങ്ങളുമെല്ലാം അദ്ദേഹത്തെ സഹായിച്ചു. മമ്മൂക്കയോട് സഹായം ചോദിച്ചാലോ എന്ന് മനസിലുണ്ടായിരുന്നു. അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയ്ക്ക് ഒപ്പം മമ്മൂക്കയ്ക്ക് മെസേജ് അയച്ചു. പൊതുവെ എല്ലാത്തിനും റിപ്ലൈ തരാറുണ്ടെങ്കിലും അതിന് അദ്ദേഹം മറുപടി തന്നില്ല. മമ്മൂക്കയ്ക്ക് അത് ഇഷ്ടമായില്ലേ എന്ന സങ്കടത്തിലായിരുന്നു ഞാന്‍. അതിനിടയില്‍ സോറിയും പറഞ്ഞ് മെസേജ് അയച്ചു. അപ്പോഴും മമ്മൂക്കയുടെ മറുപടി വന്നില്ല. അതുകഴിഞ്ഞ് ജൂണ്‍ 15നാണ് എനിക്ക് മമ്മൂക്കയുടെ കോള്‍ വരുന്നത്. ഇത് മമ്മൂക്ക തന്നെയാണോ എന്നായിരുന്നു എന്റെ സംശയം.

മനോജ് പറഞ്ഞില്ലേ, കാര്യങ്ങളെല്ലാം ഞാന്‍ വിളിച്ച് പറയാം' എന്ന് പറഞ്ഞു. അങ്ങനെ ഷാ ഇക്കയുടെ ചികിത്സ അദ്ദേഹം സൗജന്യമാക്കി. മനോജേ എന്ന് വിളിച്ച് മമ്മൂക്ക സംസാരിച്ചത് എനിക്ക് വലിയ കാര്യമാണ്. ഇതില്‍പ്പരം എന്ത് ഭാഗ്യമാണ് എന്നെപ്പോലൊരു കലാകാരന് കിട്ടേണ്ടത്. ഇത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനം കിട്ടില്ല. ജൂണ്‍ 27ന് ഷാ ഇക്കയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയാണ്, അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. ആരോഗ്യവാനായി അദ്ദേഹം കലാരംഗത്തേക്ക് തിരിച്ച് വരാനായി നിങ്ങളും പ്രാര്‍ത്ഥിക്കണം", എന്നായിരുന്നു മനോജ് തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു... ഹരികുമാര്‍ അന്തരിച്ചുഅര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....  (4 hours ago)

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന  (4 hours ago)

ഭക്തര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും വിഷമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുമായി വരൂ, എന്നിട്ട് അരളിപ്പൂ വിലക്കാം എന്ന നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടക്കം അചഞ്ചലരായി നില്‍ക്കുന്നു.! എന്  (4 hours ago)

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നും നാളെയും പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല... ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു...  (4 hours ago)

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി  (4 hours ago)

ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്.... തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്....  (4 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാര്‍ഡ് മോഷണത്തിനും ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു ,തിങ്കളാഴ്ച പരിഗണിക്കും  (4 hours ago)

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ  (4 hours ago)

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (5 hours ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (6 hours ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (6 hours ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (6 hours ago)

Malayali Vartha Recommends