Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...


പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..


രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു; ആക്രമണം സംബന്ധിച്ച സൂചന പുറത്ത് വന്നത് അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ച് വിട്ടതോടെ...


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

അപ്പച്ചിയുടെ മോന് എന്നെ ഇഷ്ടമായിരുന്നു: പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ വിവാഹം: പക്ഷെ ദാമ്പത്യ ജീവിതം പരാജയപെട്ടതോടെ സംഭവിച്ചത് മറ്റൊന്ന്: കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ച് നിഷ സാരംഗ്

30 JUNE 2023 10:06 AM IST
മലയാളി വാര്‍ത്ത

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഞ്ചുമക്കളുടെ അമ്മയായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന നടിയാണ് നിഷ സാരംഗ്. ജീവിതത്തിലും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ് ഈ താരം. അഗ്‌നിസാക്ഷിയെന്ന സിനിമയിലൂടെയാണ് നിഷ അഭിനയരംഗത്തേക്ക് കടക്കുന്നത്. വര്‍ഷങ്ങളായി സഹനടിയായുള്ള റോളുകള്‍ കൈകാര്യം ചെയ്തുവന്ന നിഷയ്ക്ക് പക്ഷെ ഉപ്പും മുളകും ആണ് കരിയര്‍ ബ്രേക്ക് നല്‍കിയത്.

എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഒട്ടേറെ സങ്കടങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്. താരത്തിന്റെ ആരാധകർക്ക് ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ താല്പര്യമേറെയാണ്. ഇപ്പോഴിതാ താരം തന്റെ കഴിഞ്ഞ കാല ജീവിതത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ എന്റെ കല്യാണം കഴിഞ്ഞു.

എന്റെ അപ്പച്ചിയുടെ മകനുമായാണ് തന്റെ വിവാഹം നടന്നത്. അപ്പച്ചിയുടെ മോന് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ആ വിവാഹം നടത്തുകയായിരുന്നു. വളരെ ആർഭാട പൂർവം തന്നെ ആണ് എന്റെ വിവാഹം നടത്തിയത്. വിവാഹം കഴിപ്പിച്ച് വിട്ട് എന്റെ മാതാപിതാക്കൾക്ക് അവരുടെ ബിസിനെസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരിക്കും ആ പ്രായത്തിലെ എന്നെ വിവാഹം കഴിപ്പിച്ച് വിട്ടത്.

എന്നാൽ രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സ് ആയ സമയം മുതൽ ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി ഞാൻ കുട്ടികളുമായി വീട്ടിൽ വന്നു നിന്നു. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞു പിന്നെയും ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് പോയി. എന്നാൽ രണ്ടാമതും ഞങ്ങൾ തമ്മിൽ പ്രശ്നമായി ഞാൻ വീട്ടിൽ വന്നു. അതിനു ശേഷം ഞാൻ പിന്നെ തിരികെ അങ്ങോട്ട് പോയില്ല. ആ വഴക്ക് പിന്നെ വിവാഹ മോചനത്തിൽ ആണ് അവസാനിച്ചത്.

പിന്നീട് ഞാൻ അച്ഛന്റെ ഒപ്പം എന്റെ വീട്ടിൽ ആയിരുന്നു താമസിച്ചത്. അച്ഛന്റെ ബിസിനെസ്സ് ഒക്കെ സഹായിച്ച് ഞാൻ മുന്നോട്ട് പോയി. ആ സമയത്ത് ആണ് എന്റെ ആങ്ങളമാരുടെ കല്യാണം നോക്കി തുടങ്ങിയത്. അപ്പോൾ അച്ഛൻ എന്നോട് പറഞ്ഞത് നിനക്കു നിന്റേതായ ഒരു വീട് വേണം എന്നും അതിന് എന്ത് സഹായവും അച്ഛൻ ചെയ്യാമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഒരു വർഷത്തിനുള്ളിൽ വേറെ വീട് വെച്ച് മാറി.

കാരണം മറ്റൊരു പെൺകുട്ടി വരുമ്പോൾ അവിടെ വിവാഹമോചനം നേടിയ സഹോദരി നിൽക്കുന്നത് എല്ലാ പെൺകുട്ടികൾക്കും ദഹിക്കണമെന്നില്ല. ഞാൻ അവിടെ നിന്നിരുന്നെങ്കിൽ അവിടെ നാത്തൂൻ പോര് ഉണ്ടായേനെ എന്നത് ഉറപ്പായിരുന്നു. അന്ന് അച്ഛൻ പറഞ്ഞാൽ കേട്ട് ഞാൻ മാറിയത് കൊണ്ട് എന്റെ ആങ്ങളമാർക്കും എന്നെ കൊണ്ട് ഉപദ്രവും ഒന്നും ഉണ്ടായിട്ടില്ല നിഷ പറഞ്ഞു. അച്ഛന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് നിഷ കുട്ടികളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറുന്നത്. അച്ഛന്റെ മരണം നിഷയെ ഏറെ തളര്‍ത്തിയിരുന്നു.

അച്ഛന്‍ മരിച്ച് ആറു ദിവസത്തിനുള്ളില്‍ ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കായി നിഷയെ വിളിച്ചു. അത് വലിയൊരു വഴിത്തിരിവായി. അതിനു മുന്‍പ് അഗ്‌നിസാക്ഷി എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ശോഭനയ്‌ക്കൊപ്പം ഒരു ചെറിയ ഡയലോഗ് ഉള്ള കഥാപാത്രമായിരുന്നു ചെയ്തത്.

 അച്ഛനുള്ളപ്പോഴായിരുന്നു ആ അവസരം വന്നത്. എന്നാല്‍ അഭിനയം ഒരു തൊഴിലാക്കണമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, പിന്നീട് നാടകങ്ങളിലും ചില സിനിമകളിലും മറ്റും അഭിനയിക്കാന്‍ വിളിച്ചു. നാടക സമിതിയില്‍ നിന്നും ലഭിച്ചതല്ല സാരംഗ് എന്ന പേര്. അച്ഛന്റെ പേര് ശാരംഗധന്‍ എന്നാണ്. അതില്‍ നിന്നാണ് സാരംഗ് എന്ന പേര് സ്വീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളോടൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ 21കാരന്‍ മുങ്ങിമരിച്ചു  (25 minutes ago)

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി മരിച്ച നിലയില്‍ കണ്ടെത്തി  (40 minutes ago)

INDIA ചൈനയുടെ സമ്മാനം ചതിച്ചു..!  (2 hours ago)

പാക്കിസ്ഥാനും ചൈനയും ഒരുമിച്ച്  (2 hours ago)

കോട്ടയം കറുകച്ചാലിൽ യുവതി കാറിടിച്ച് മരിച്ചതിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് കറുകച്ചാൽ പൊലീസ്...  (2 hours ago)

അടിവയറ്റിലെ കൊഴുപ്പ് മാറ്റാനുള്ള ശസ്ത്രക്രിയയിൽ സംഭവിച്ച പാളിച്ച; യുവതി ​ഗുരുതരാവസ്ഥയിൽ  (2 hours ago)

INDIAN ARMY തകർത്തത് മൂന്ന് ഭീകരഗ്രൂപ്പുകളുടെ 'നട്ടെല്ല്'  (2 hours ago)

എവേക്; അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക്  (3 hours ago)

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു 10 വിമാനത്താവളങ്ങൾ അടച്ചു..! വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു പ്രവാസികളെ നിങ്ങൾ അറിഞ്ഞോ  (3 hours ago)

ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പരിശോധനയിൽ കണ്ടത്  (3 hours ago)

ക്ലീൻ യു സർട്ടിഫിക്കറ്റുമായി പടക്കളം മെയ് എട്ടിന്  (3 hours ago)

ആഘോഷം അമൽ.കെ.ജോബിയുടെപുതിയ ചിത്രം ടൈറ്റിൽ പ്രകാശനം നടത്തി  (3 hours ago)

നമ്മുടെ നാട്ടില്‍ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നത്  (4 hours ago)

മോദിയുടെ പൂഴികടകൻ... പിണറായിയുടെ ബില്ലുകൾ പുതപ്പിനുള്ളിൽ കണ്ടം വഴിയോടിക്കും കോടതി...  (4 hours ago)

ത്രിരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍  (5 hours ago)

Malayali Vartha Recommends