Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

ആരാധകരുടെ ഇമോഷൻസ് വച്ച് കളിക്കുന്നോ..? ദുൽഖറിന്റെ വീഡിയോയ്ക്ക് നേരെ ആരാധകർ

06 JULY 2023 02:37 PM IST
മലയാളി വാര്‍ത്ത

ദുല്‍ഖര്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ലൈവ് വീഡിയോയും തുടര്‍ന്നുള്ള ചർച്ചകളായും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മലയാളത്തിലെ ഹേറ്റർമാരില്ലാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ദുൽഖർ സൽമാൻ. ആരാധകരുടെ സ്നേഹം വേണ്ടുവോളം താരത്തിന് ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു.

ഉറങ്ങിയിട്ട് ഏറെ നാളുകളായെന്നും ഒന്നും പഴയതുപോലെ അല്ലെന്നുമായിരുന്നു ദുൽഖർ വിഡിയോയിലൂടെ പറയുന്നത്. വേഗം തന്നെ നടൻ വീഡിയോ ഡിലീറ്റ് ചെയ്തതും ചർച്ചയായി. ദുൽഖറിന് എന്തുപറ്റി, എന്തിനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് ഡിലീറ്റ് ചെയ്തത് എന്നൊക്കെയായി ആരാധകരുടെ സംശയങ്ങൾ. ദുൽഖർ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പല ചാനലുകളിലൂടെയും വീഡിയോയും സ്ക്രീൻഷോട്ടുകളും പ്രചരിച്ചു. അതിനിടെ ഇത് പരസ്യമാണോ എന്തെങ്കിലും പ്രമോഷനുവേണ്ടിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു.

ഇപ്പോഴിതാ ദുൽഖറിന്റെ പുതിയ പോസ്റ്റിലൂടെ സംഗതി പരസ്യം തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു മൊബൈൽ പരസ്യത്തിന്റെ ഭാഗമായുള്ള പ്രമോഷനുവേണ്ടിയായിരുന്നു ആ വിഡിയോ ചിത്രീകരിച്ചത്. മൊബൈലിന്റെ പരസ്യവും ദുൽഖർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

''ഈ മൊബൈൽ എന്നിൽ ചെലുത്തിയ മാന്ത്രിക ശക്തി ഞാൻ വിചാരിച്ചതിലും ശക്തമാണ്. മെഡിറ്റേഷൻ ചെയ്തിട്ട് പോലും ഇതിന്റെ വശീകരണത്തിൽ നിന്ന് എനിക്ക് രക്ഷപെടാൻ കഴിയുന്നില്ല.'' എന്ന കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവച്ചത്. എന്തായാലും പുതിയ വീഡിയോ വന്നതോടെ ദുൽഖറിന് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ഡിക്യു തങ്ങളെ പേടിപ്പിച്ചെന്നും ഇതൊരു മാരക പ്രമോഷനായി പോയെന്നുമൊക്കെയാണ് പലരും കമന്റ് ചെയ്യുന്നത്. അതേസമയം നടനെ വിമർശിച്ചുള്ള കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന ആളുകളുടെ ഇമോഷൻസ് വച്ച് കളിക്കരുത്. മാനസികാരോഗ്യം ഒരിക്കലും തമാശയല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആളുകളെയൊക്കെ ഇത് ട്രിഗർ ചെയ്യും.

 

നിങ്ങളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല എന്നൊക്കെയാണ് കമന്റുകൾ. ഇത്തരം പരസ്യങ്ങളിൽ നിന്ന് ദുൽഖർ മാറി നിൽക്കണമെന്ന അഭിപ്രായവും ആരാധകർക്ക് ഉണ്ട്. നേരത്തെ അനുഷ്ക ശർമ അടക്കമുള്ള ബോളിവുഡ് താരങ്ങൾ ഇത്തരം പരസ്യങ്ങളുടെ ഭാഗമായി വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

പ്യൂമ ബ്രാൻഡിന് വേണ്ടി ആയിരുന്നു ആരാധകരെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പോസ്റ്റുകളുമായി അനുഷ്‍ക എത്തിയത്. അത്തരത്തിൽ ഒന്നാണ് ദുൽഖറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ മനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യത്തെ തമാശയാക്കി എന്നതാണ് ചിലരെയെങ്കിലും ചൊടിപ്പിച്ചിരിക്കുന്നത്. കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ദുൽഖർ.

 

അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങളാണോ ദുൽഖറിനെ ബാധിച്ചത് എന്നായിരുന്നു ആരാധകരുടെ ആശങ്ക. ഏറെ പ്രതീക്ഷയോട് ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ വലിയ തരംഗമായി മാറിയിരുന്നു. ഓണത്തിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമാണം. ഐശ്വര്യ ലക്ഷ്മി, ചെമ്പൻ വിനോദ് ജോസ്, ഷബീർ കല്ലറക്കൽ, പ്രസന്ന, നൈല ഉഷ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (13 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (34 minutes ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (41 minutes ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (1 hour ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (1 hour ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (2 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (2 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (2 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (2 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (2 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (3 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (4 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (5 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (5 hours ago)

Malayali Vartha Recommends