Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ആ ഒരറ്റ ഷോട്ടിന് വേണ്ടി എന്റെ ലക്ഷങ്ങളാണ് കളഞ്ഞത്: സഹായമാണോ, വഞ്ചനയാണോ, അതോ ഇവന്മാർ നന്നവരുത് എന്ന് കരുതി ചെയ്യുന്നതാണോ? ദിലീപിനെക്കുറിച്ച് നിർമാതാവ്

06 JULY 2023 04:05 PM IST
മലയാളി വാര്‍ത്ത

കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന തിരിച്ചടികളും വിവാദങ്ങളുമൊക്കെ മറികടക്കാനുള്ള ശ്രമത്തിലാണ് മലയാളികളുടെ ജനപ്രീയ നായകൻ. ഇപ്പോഴിതാ ദിലീപിനെതിരെ നിർമാതാവ് എസ് സി പിള്ള നടത്തിയ ഗുരുതര ആരോപണങ്ങൾ പ്രേക്ഷക ശ്രദ്ധനേടുകയാണ്. ദിലീപ് നായകനായ പാസഞ്ചര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് എസ് സി പിള്ള. മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത് ശങ്കറാണ്. ദിലീപിന്റെ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് പാസഞ്ചർ. വലിയ വിജയമായില്ലെങ്കിലും നിരൂപക പ്രശംസ ഏറ്റു വാങ്ങിയ ചിത്രമാണിത്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താൻ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെന്നാണ് നിർമാതാവ് എസ് സി പിള്ള പറയുന്നത്.

ഷൂട്ടിനിടയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിനായി ദിലീപ് മൂന്നാറിന് പോയതും അതേത്തുടർന്ന് ഒരൊറ്റ സീനിന്റെ ചിത്രീകരണത്തിനായി മുഴുവൻ ടീമുമായി എറണാകുളത്ത് നിന്ന് മൂന്നാർ വരെ കൊണ്ടുപോകേണ്ടി വന്നതിനെ കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ് സി പിള്ള ഇക്കാര്യം പറഞ്ഞത്. ഷൂട്ടിനിടെ ദിലീപ് ഒക്കെ കൂടി മറ്റൊരു സിനിമയ്ക്കായി മൂന്നാറിന് പോയി. രാത്രി 12 മണിക്ക് ഞാൻ വിളിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എല്ലാവരുമായി മൂന്നാറിന് വരൂ. ലൊക്കേഷൻ മാത്രം കണ്ടെത്തിയാൽ മതി.

യൂണിറ്റ് എല്ലാം തരാമെന്ന് പറഞ്ഞു. കുറെ കഴിഞ്ഞ് വിളിച്ചു പറഞ്ഞു യൂണിറ്റ് തരില്ല, യൂണിറ്റ് കൂടെ കൊണ്ട് ചെല്ലാൻ. നാളെ മംമ്ത ദുബായിക്ക് പോകും. ഒരാഴ്ച കഴിഞ്ഞേ വരുകയുള്ളു. എന്ത് കഷ്ടമാണെന്ന് നോക്കണേ. അങ്ങനെ ഇന്നത്തെ ദിവസം കൊണ്ട് തന്നെ അത് തീർക്കണം എന്നുള്ളത് കൊണ്ട് അവസാനം എറണാകുളത്ത് നിന്ന് യൂണിറ്റ് അടക്കമായി മൂന്നാറിലേക്ക് പോയി.

മംമ്ത മോഹൻദാസും ആർട്ടിസ്റ്റുകളും അടക്കം എട്ട് പത്ത് വണ്ടികളിലായി മൂന്നാറിന് പോയി. എറണാകുളത്ത് എടുത്ത സെറ്റ് ക്യാൻസൽ ചെയ്തു. മൂന്നാർ ചെന്ന് വീണ്ടും സെറ്റ് ഇട്ടു. പക്ഷേ രാത്രി 12 മണി ആയിട്ടും ദിലീപിന്റെ മറ്റേ ഷൂട്ട് കഴിഞ്ഞില്ല. അവസാനം പാതിരാത്രി ഉറക്കം കളഞ്ഞ് ആ രംഗം ഷൂട്ട് ചെയ്തു. ആ ഒരറ്റ ഷോട്ടിന് വേണ്ടി എന്റെ ലക്ഷങ്ങളാണ് കളഞ്ഞത്.

അവർ ഈ കാണിച്ചത് സഹായമാണോ, വഞ്ചനയാണോ, അതോ ഇവന്മാർ നന്നവരുത് എന്ന് കരുതി ചെയ്യുന്നതാണോ. ഒരു പുതിയ നിർമാതാവ് വന്നാൽ അയാൾ തുലഞ്ഞു പോട്ടെ. ഇവനൊന്നും ഈ മേഖലയിൽ നിൽക്കരുത് എന്ന് വിചാരിച്ച് ചെയ്യുന്നതാണോ എന്ന് അറിയില്ല," എസ് സി പിള്ള പറഞ്ഞു. അതേ സമയം വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇതിനു പുറമെ ബാന്ദ്ര എന്ന സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ ഗോപിയുടേതാണ് സംവിധാനം. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ദിലീപ് ഇതുവരെ കാണാത്തെ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ബാന്ദ്രയെ അടക്കിവാണിരുന്ന ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്. ഇതുകൂടാതെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേശു ഈ വീടിന്റെ നാഥന്‍ ആയിരുന്നു ദിലീപിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (5 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (6 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (7 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (12 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (12 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (12 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (12 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (12 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (12 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (12 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (13 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (13 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (13 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (16 hours ago)

Malayali Vartha Recommends