മഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ച ബിനീഷ്... ദിലീപ് പോലും ഞെട്ടി!!! ഗോസിപ്പുകളിലെ സത്യം ഇതാണ്....

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. 1995 മുതൽ 1999 വരെയുള്ള കാലയളവിൽ ക്ലാസിക്ക് സിനിമകളിലും കൊമേഴ്സ്യൽ സിനിമകളിലും അഭിനയിച്ച് വിസ്മയിപ്പിച്ച ശേഷം പെട്ടന്നാണ് കുടുംബജീവിതത്തിലേക്ക് മഞ്ജുവാര്യർ ഒതുങ്ങിയത്. ദിലീപിനെ വിവാഹം ചെയ്ത് മഞ്ജു വാര്യർ കുടുംബിനിയായി ഒതുങ്ങിയപ്പോൾ ആളുകൾ പഴിച്ചത് ദിലീപിനെയായിരുന്നു. നല്ലൊരു കലാകാരിയെ ദിലീപ് വീട്ടിലിരുത്തി ഇല്ലാതെയാക്കുന്നുവെന്നാണ് അന്ന് ആരാധകർ പറഞ്ഞത്. അന്നും ചെറിയ രീതിയിൽ ഡാൻസ് ചെയ്യുമായിരുന്നു മഞ്ജു.
പക്ഷെ കന്മദവും സമ്മർ ഇൻ ബത്ലഹേമും കണ്ണെഴുതി പൊട്ടുംതൊട്ടുമൊക്കെ കണ്ടിട്ടുള്ളവർക്ക് മഞ്ജുവിന്റെ വിടവ് വല്ലാത്ത പോരായ്മയായി തോന്നി. പിന്നീട് പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മഞ്ജു വാര്യർ 2014ൽ വീണ്ടും സിനിമയിലേക്ക് എത്തി. അവിടെ നിന്ന് 2023 ൽ മഞ്ജുവിന്റെ കരിയർ എത്തി നിൽക്കുമ്പോൾ സിനിമാപ്രേമികൾ സങ്കൽപ്പിക്കാൻ കഴിയാത്ത കരിയർ ചേഞ്ചാണ് മഞ്ജുവിന് നായിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും സംഭവിച്ചിരിക്കുന്നത്.
പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ ഇന്റസ്ട്രിയിലേക്ക് തിരിച്ചുവരുമ്പോള്‍ നല്‍കി അഭിമുഖങ്ങളും യൂട്യൂബ് വീഡിയോസും എല്ലാം ഇന്നും വൈറലാണ്. അന്ന് മഞ്ജുവിന്റെ സംസാരത്തില്‍ എല്ലാം ഒരു പേടിയുണ്ടായിരുന്നു. സിനിമയും, സിനിമാക്കാരും സിനിമാസ്വാദകരും എല്ലാം മാറിയ സാഹചര്യത്തിലാണ് താന്‍ വരുന്നത്. സോഷ്യല്‍ മീഡിയയില്‍ എല്ലാം ഒരു സിനിമ എങ്ങിനെ പ്രമോട്ട് ചെയ്യണമെന്നോ നിലനില്‍ക്കണമെന്നോ എനിക്ക് അറിയില്ല എന്നൊക്കെ പല ആവര്‍ത്തി മഞ്ജു പറഞ്ഞിട്ടുണ്ട്. എന്നാല്‍ മിന്നുന്ന വേഗത്തിലാണ് മഞ്ജുവിന് മാറ്റങ്ങള്‍ സംഭവിച്ചത്. സംസാര രീതിയും, പക്വതയും പഴയതധിലും അധികം ബോള്‍ഡ് ആയി.
അതിനപ്പുറം മഞ്ജുവിന്റെ മേക്കോവറും, സോഷ്യല്‍ മീഡിയയിലുള്ള സജീവ പങ്കാളിത്തവും ആണ് അതിശയിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും മഞ്ജു അപ്ടുഡേറ്റ് ആയി. ഒരേ സമയം സാമൂഹിക കാര്യങ്ങളിലും സിനിമകളിലും സജീവമായി. മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമകളിലും മഞ്ജുവിന്റ വെളര്‍ച്ച വ്യാപിച്ചു. എന്തിനേറെ ബൈക്ക് റൈഡിങിന് മഞ്ജു പോയത് പോലും ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.
പൊതുവേദികളിലും ചടങ്ങുകളിലും എല്ലാം മഞ്ജുവിന്റെ സംസാരത്തില്‍ വ്യക്തമായിരുന്നു തന്റെ കാര്യങ്ങള്‍ എല്ലാം കോര്‍ഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രനാണ് എന്നത്. ബിനീഷിനോട് പറയൂ, ബിനീഷിനോട് ചോദിയ്ക്കൂ, അത് ബിനീഷിന് അറിയാം എന്ന മഞ്ജുവിന്റെ സംസാരത്തില്‍ അറിയാം, എത്രമാത്രം കൃത്യമായാണ് ബിനീഷ് മഞ്ജുവിന്റെ കാര്യങ്ങള്‍ നോക്കുന്നത് എന്ന്.
വെറും ഒരു പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഒരു സഹോദര ബന്ധം മഞ്ജുവിനും സംരംഭകനായ ബിനീഷിനും ഇടയിലുണ്ട്. നല്ല ബന്ധങ്ങള്‍ കൂടെ ഉണ്ടാവുമ്പോഴാണല്ലോ ഉയര്‍ച്ചകള്‍ കീഴടക്കാന്‍ സാധിക്കുന്നത്. മഞ്ജുവിനെ ഏറ്റവും ഭംഗിയായി പ്രസന്റ് ചെയ്യുന്ന കാര്യത്തിലും ബിനീഷ് ഒരുപാട് ശ്രദ്ധിയ്ക്കുന്നുണ്ട് എന്ന് മഞ്ജുവിന്റെ തന്നെ ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിന്ന് എല്ലാം വ്യക്തമാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം ഉള്‍പ്പടെ, മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഭൂരിഭാഗവും എടുക്കുന്നത് ബിനീഷ് ചന്ദ്രന്‍ തന്നെയാണ്.
ഈ ബന്ധത്തെ കുറിച്ച് ഒരു പ്രമുഖ സംവിധായകന്‍ ഗോസിപ്പ് അടിച്ചിറക്കിയതും വാര്‍ത്തയായിരുന്നു. തന്റെ പ്രണയം മഞ്ജു നിരസിച്ചതിന്റെ പേരിലാണ് ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ബിനീഷുമായുള്ള മഞ്ജുവിന്റെ ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചത്. ബിനീഷിന്റെ തടവറയിലാണ് മഞ്ജു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഒട്ടും കഴമ്പില്ലാത്ത ആ പ്രസ്താവനയോട് മഞ്ജുവോ ബിനീഷോ പ്രതികരിച്ചതേയില്ല. മൈന്റ് ചെയ്യാതെ ഇടുന്നതാണ് ഏറ്റവും വലിയ പ്രതികരണം എന്ന് അവിടെ തെളിയിക്കുകയായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha