Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ.... ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു; അമൃത ഗോപി സുന്ദർ വേർപിരിയൽ വാർത്തകൾക്കിടെ പോസ്റ്റുമായി അഭയ, ആരെയോ കുത്തി പറയുന്നതല്ലേയെന്ന് സോഷ്യൽ മീഡിയ

19 JULY 2023 12:57 PM IST
മലയാളി വാര്‍ത്ത

വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം അഭയ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണമായും സംഗീതത്തിന്റെ വഴിയേ നടക്കുകയാണ് അഭയ. പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു അഭയ. അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി അടുക്കുന്നത്.


ഇപ്പോഴിതാ അഭയ ഹിരൺമയിയുടെ ഒരു പോസ്റ്റ് വൈറലാവുകയാണ്. 'ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു' എന്നാണ് അഭയ തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. പ്രത്യേകിച്ച് ഒന്നും ഈ ക്യാപ്ഷനില്ല എങ്കിലും, അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾക്കിടയിൽ അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കിട്ടതാണ് ചർച്ചയായിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഗോപി സുന്ദർ-അമൃത വേർപിരിയലിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും.

 

ലെ ഗോപി സുന്ദർ, ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നിങ്ങനെയുള്ള കമന്റുകൾ തുടങ്ങി, അഭയയുടെ ടൈമിങ് പ്രതികരണത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളടക്കം വരുന്നുണ്ട്. ആരെയോ കുത്തി പറയുന്നതല്ലേ എന്നും ആരാധകർ ചോദിക്കുന്നു. നേരത്തെ ഗോപി സുന്ദറും അഭയയും വേർപിരിഞ്ഞ സമയത്തും തന്റെ പ്രതികരണങ്ങൾ ഇത്തരത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയും ക്യാപ്ഷനിലൂടെയും അഭയ വ്യക്തമാക്കിയിരുന്നു. താൻ ആഗ്രഹിച്ചു പിരിഞ്ഞതല്ല എന്ന രീതിയിലായിരുന്നു പോസ്റ്റുകൾ.

അന്നും ഇന്നും ഗോപി സുന്ദറിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. അന്ന് അഭയയ്ക്ക് കിട്ടിയ പിന്തുണ ഏറെകുറെ അമൃത സുരേഷിനും ഇപ്പോൾ ലഭിക്കുന്നുണ്ട്.


കഴിഞ്ഞ വർഷം അപ്രതീക്ഷിതമായിട്ടാണ് തങ്ങൾ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും പ്രഖ്യാപിച്ചത്. ഒരുപാട് വിമർശനങ്ങൾ വന്നപ്പോഴും അതിനെയെല്ലാം ഒന്നിച്ച് പ്രതിരോധിച്ച് വളരെ സ്നേഹത്തോടെ മുന്നോട്ട് പോവുകയായിരുന്നു ഇവർ. അതേ സമയം അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. അമൃതയോ ഗോപി സുന്ദറോ ഇവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടുമില്ല.


അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. രണ്ടുപേരും പരസ്‌പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. 2022 മെയ് 26ന് പ്രണയം പ്രഖ്യാപിച്ചു കൊണ്ട് ഇവർ പങ്കുവച്ച പോസ്റ്റ് പിൻവലിച്ചതും ആരാധകരുടെ സംശയത്തിന് കാരണമായി. അമൃതയ്‌ക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ ഗോപി സുന്ദർ പങ്കുവെക്കാറുണ്ടായിരുന്നു. കുറച്ചായി അതും കാണുന്നില്ല. ഇതും അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഗോപി സുന്ദറിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതും, ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷനും വേർപിരിയലുമെല്ലാം ചർച്ചയായിരുന്നു. അന്ന് കുറ്റപ്പെടുത്തലുകൾ കേട്ടത് ഗോപി സുന്ദറിനാണ്. ഇപ്പോഴും അതേ സാഹചര്യമാണ്. ഗോപി സുന്ദർ അമൃതയെ ഉപേക്ഷിച്ചു എന്ന രീതിയിലാണ് ചർച്ചകൾ

പൊതുവെ അമൃതയെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് നടിയുടെ കുടുംബം പ്രതികരിക്കാറുണ്ട്. മുൻപ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് തെറ്റായ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ അത് ഉണ്ടായിട്ടില്ല. അമൃത-ഗോപി സുന്ദർ പ്രണയത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അഭിരാമിയാണ്. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ വിമർശനങ്ങൾ ശക്തമായപ്പോൾ പ്രതിരോധിക്കാൻ അഭിരാമി മുന്നിലുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ വെള്ളം ഇനി വിദേശത്തേക്ക് ഒഴുകില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

സോളാര്‍ പാനല്‍ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

നാളെ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും  (6 hours ago)

ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു  (6 hours ago)

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (7 hours ago)

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (8 hours ago)

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (12 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (12 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (12 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (12 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (13 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (13 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (13 hours ago)

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (14 hours ago)

Malayali Vartha Recommends