കുഞ്ചാക്കോ ബോബന് ചിത്രം 'പദ്മിനി'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബന് നായകനായ 'പദ്മിനി'ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെന്ന ഹെഗ്ഡേയാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന് ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ളിക്സിലായിരിക്കും. 11നാണ് ഹിറ്റ് ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായി ആണ് ചാക്കോച്ചന് ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത് എന്ന പ്രത്യേകതയും 'പദ്മിനി'ക്കുണ്ട്. വിദ്യാധരന് മാസ്റ്ററും നായകന് കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് 'ലവ് യു മുത്തേ' ഗാനം ആലപിച്ചിരിക്കുന്നത്.
ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രശോഭ് കൃഷ്!ണ, അഭിലാഷ് ജോര്‍ജ്, സുവിന് കെ വര്‍ക്കി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീത് പുല്ലുടന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂങ്കുന്നം.
അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് 'പദ്മിനി'യിലെ നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്, ഗോകുലന്, ജെയിംസ് ഏലിയാ, മാളവിക മേനോന്, സീമ ജി നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
കല ആര്‍ഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍ സ്റ്റില്സ്ഷിജിന് പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്, മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പറ്റ്, പിആര്‍ഒ എ എസ് ദിനേശ്, പിആര്‍ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരുമാണ്.
https://www.facebook.com/Malayalivartha