Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

എല്ലാത്തിനും കാരണം എലിസബത്ത്.....ആ ഒറ്റവാക്കിൽ എല്ലാം മാറി മറിഞ്ഞു..! ഫെയ്‌സ്‌ബുക്കിലൂടെ ആയിരുന്നു അര്ഹ വീണ്ടും തുറന്ന് പറഞ്ഞ് ബാല..!

14 AUGUST 2023 02:24 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടനാണ് ബാല. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. ജനനം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ തങ്ങളിലൊരാളായി സ്വീകരിച്ചിരിക്കുന്ന നടനാണ് ബാല. കരൾ രോഗത്തെ അതിജീവിച്ച് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ബാലയുടെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറയാറുണ്ട്.

 

 

 

 


ഗായിക അമൃത സുരേഷുമായുള്ള നടന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ ബന്ധം വേർപെടുത്തിയ ശേഷം ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാല വീണ്ടും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ഉദയനാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യ. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് എലിസബത്ത്. ഇപ്പോഴിതാ ഒരു ചാനലിന് ഇരുവരും ഒരുമിച്ചു നൽകിയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.

 


എലിസബത്ത് തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് ബാലയും വിവാഹശേഷം വന്ന ട്രോളുകൾ എങ്ങനെ ബാധിച്ചെന്ന് എലിസബത്തും അഭിമുഖത്തിൽ സംസാരിച്ചു. തന്നെ എലിസബത്ത് പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് ബാല പറഞ്ഞത്. എലിസബത്ത് അത് സമ്മതിക്കുകയും ഫെയ്‌സ്‌ബുക്കിലൂടെ ആയിരുന്നു പ്രൊപ്പോസ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.

 

'എന്റെ മകളെ ഞാൻ ഒരുപാട് മിസ് ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ഇനി കല്യാണം വേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. പിന്നീട് ഇവൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് വേറൊരു കാഴ്ചപ്പാട് വന്നു. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറി. എട്ട് വർഷം, അതിൽ അവസാനത്തെ രണ്ടു വർഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. ജീവിതമേ വേണ്ടെന്ന് വച്ചു. പക്ഷേ ദൈവം എന്നെ തിരിച്ചു കൊണ്ടുവന്നു. ഇപ്പോൾ ഞാൻ ഇവിടെ ഇരിക്കുന്നത് പോലും എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ്', ബാല പറഞ്ഞു.

 

 

 

ട്രോളുകൾ കുറിച്ച് ചോദിച്ചപ്പോൾ കല്യാണം കഴിഞ്ഞ സമയത്ത് ട്രോളുകൾ കാണുമ്പോൾ വിഷമമുണ്ടായിരുന്നു എന്നാണ് എലിസബത്ത് പറഞ്ഞത്. 'പുള്ളി ഇപ്പോൾ ട്രോളുകളൊക്കെ എൻജോയ് ചെയ്യുന്നുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഭയങ്കര ടെൻഷൻ ആയിരുന്നു. ആളുകൾ ഓരോന്നൊക്കെ പറയുന്നുണ്ടായിരുന്നു. വീട്ടുകാർക്ക് അത്ര ഇഷ്ടമുണ്ടായിട്ട് നടന്ന വിവാഹമല്ല. അതുകൊണ്ട് ബന്ധുക്കൾ ഓരോന്നൊക്കെ വിളിച്ചു ചോദിക്കുമായിരുന്നു. ഇപ്പോൾ പിന്നെ എന്തുണ്ടായാലും വലിയ പ്രശ്‌നമില്ലെന്ന ചിന്തയിലേക്ക് വീട്ടുകാർ എത്തി. നമ്മളും എത്തി', എലിസബത്ത് പറഞ്ഞു.

 

സോഷ്യൽ മീഡിയ തന്റെ വ്യക്തിജീവിതം ആഘോഷിക്കുന്നതിൽ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് കുഴപ്പമില്ലെന്നായിരുന്നു ബാലയുടെ മറുപടി. എന്നാൽ മകളുടെ കാര്യത്തിൽ പറയുന്ന ചില കാര്യങ്ങൾ ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടെന്ന് നടൻ വ്യകത്മാക്കി. 'അവന്തിക, പാപ്പു എന്ന എന്റെ മകൾക്ക് ഒരു അപ്പനെ ഉള്ളൂ. ആ അപ്പന്റെ പേര് ബാല എന്നാണ്. അല്ലാതെ വേറെ ഒരുത്തനുമല്ല. അത്രയേ ഉള്ളൂ', ബാല പറഞ്ഞു.

 

ബാല മേക്കപ്പ് ചെയ്‌ത് തന്നതിനെ കുറിച്ചും എലിസബത്ത് അഭിമുഖത്തിൽ പറഞ്ഞു. ബാല റൊമാന്റിക്കാണോ ചൈൽഡിഷാണോ എന്ന ചോദ്യത്തിന് രണ്ടുമാണെന്ന് ആയിരുന്നു എലിസബത്തിന്റെ മറുപടി. രണ്ടും കൂടുതലാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (3 hours ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (4 hours ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (4 hours ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (4 hours ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (5 hours ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (8 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (8 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (8 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (9 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (9 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (9 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (9 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (9 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (10 hours ago)

Malayali Vartha Recommends