Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിനായകൻ ‘100 പേർസന്റ് പ്രഫഷനൽ''....സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്കു തീ കൊളുത്തി കേസും നടപടികളും വിളിച്ച് വരുത്തുന്ന പ്രസ്താവന നടത്തുന്ന പരുക്കനായ വിനയാകനേ ഉണ്ടായിരുന്നുള്ളു.... എന്നാൽ ജയിലറിലെ വർമൻ വിനായകന്റെ കരിയർ മാറ്റിമറിയ്ക്കുമെന്നത് ഉറപ്പ്

16 AUGUST 2023 08:53 AM IST
മലയാളി വാര്‍ത്ത

പലരും പറയുന്ന കഥകളിലൊക്കെയും, തോന്നിയത് പോലെ പറയുന്ന, വലിയ പ്രതിഫലം ചോദിക്കുന്ന, സമൂഹമാധ്യമങ്ങളിൽ വിവാദങ്ങൾക്കു തീ കൊളുത്തി കേസും നടപടികളും വിളിച്ച് വരുത്തുന്ന പ്രസ്താവന നടത്തുന്ന പരുക്കനായ വിനയാകനേ ഉണ്ടായിരുന്നുള്ളു. എന്നാൽ ജയിലറിലെ വർമൻ വിനായകന്റെ കരിയർ മാറ്റിമറിയ്ക്കുമെന്നത് ഉറപ്പാണ്. മാമന്നനിലെ ഫഹദിനെ തമിഴിൽ ആഘോഷിച്ച പോലെ വിനായകനെയും തമിഴർ വിസ്മയത്തോടെ നോക്കുകയാണ്, നിങ്ങളെ തമിഴ് സിനിമയ്ക്ക് വേണമെന്ന് ആവശ്യപ്പെടുകയാണ്...

 

 

 

 

‘100 പേർസന്റ് പ്രഫഷനൽ'' എന്നത് വിനായകൻ ജയിലറിൽ പറയുന്ന പഞ്ച് ഡയലോഗ് ആണ്. നിശ്ചയിച്ച സമയത്തിന് മുൻപേ സെറ്റിൽ എത്തുന്ന, കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന, എത്ര തിരക്കുണ്ടെങ്കിലും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന, ഡയറ്റ് നോക്കി മാത്രം ഭക്ഷണം കഴിക്കുന്ന വിനായകനെ പല പ്രേക്ഷകർക്കും അറിവുണ്ടാവില്ല.

 

 

 

പണ്ടൊരിക്കൽ വിനായകൻ പറഞ്ഞത് , ‘‘എന്റെ അറിവുകൊണ്ടും ചിന്തകൊണ്ടും ഞാൻ കുറെനാളത്തേക്കുള്ള പ്ലാൻ സെറ്റ് ചെയ്തുവച്ചിട്ടുണ്ട്. അറിവു നേടിയതൊന്നും പുസ്തകം വായിച്ചല്ല’’ എന്നാണ്. ചുറ്റുമുള്ളതിൽ നിന്നും വിവരം സ്വീകരിക്കുകയും മനനം ചെയ്തു തുടർജീവിതത്തിലേക്കു ചേർത്തുവയ്ക്കുകയും ചെയ്യുന്നത് എളുപ്പമല്ല. പല കഥാപാത്രങ്ങൾ പലപ്പോഴായി ചെയ്യേണ്ടിവരുന്ന അഭിനേതാക്കൾ അവരുടെ മനോനില വച്ചാണ് കളിക്കുന്നത്. അതിന്റെതായ സങ്കീർണതകൾ സ്വാഭാവികമാണെന്ന് മനസ്സിലാക്കുന്നുണ്ട്. സമൂഹം നിർണയിക്കുന്ന പോലെ ജീവിക്കാൻ തന്റെ സ്വാതന്ത്ര്യബോധം അനുവദിക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ, അടുക്കും ചിട്ടയുമുള്ള ജീവിതവുമുണ്ട് വിനായകന്.

 

 

 

ഓരോ കഥാപാത്രയമാകാനും എപ്പോഴും തയാറെടുത്തിരിക്കണമെന്നു വിനായകനു നിഷ്കർഷയുണ്ടെന്നു തോന്നും. പൂർണമായും സംവിധായകന്റെ ടൂളാണ് നടന്നെന്നു വിനായകൻ വിശ്വസിക്കുന്നു. വിനായകന്റെ കൊച്ചി ഭാഷാഭേദം മലയാള സിനിമകളിൽ മാത്രമാണ് കാണാറുള്ളത്. ഇതര ഭാഷാ സിനിമകളിൽ വിനായകൻ വേറൊരു തരം നടനാണ്. ഭാഷയിലും ശരീരചലനങ്ങളിലും അയാൾ വേറിട്ടിരിക്കുന്നു. തന്നെ ഉപയോഗിക്കുന്ന സംവിധായകനനുസരിച്ചു മാറാനുള്ള ശേഷി അഭിനയ പ്രതിഭകൾക്കുള്ളതാണല്ലോ.

‘ജയിലർ’ എന്ന സിനിമ വിനായകന്റേതുകൂടിയാണ്. സർവപ്രതാപിയായ നായകനും , അതിലേറെ ശക്തരായ നായകന്റെ കൂട്ടുകാരും ചേർന്നു നേരിടുന്നത് ഒരേയൊരു വർമനെയാണ്. അയാളെ വിശ്വസനീയമാകുംവിധം അവതരിപ്പിക്കാൻ വിനായകനിലെ പ്രതിഭയ്ക്കു സാധിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ വെള്ളം ഇനി വിദേശത്തേക്ക് ഒഴുകില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

സോളാര്‍ പാനല്‍ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

നാളെ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും  (6 hours ago)

ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു  (6 hours ago)

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (7 hours ago)

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (8 hours ago)

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (12 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (12 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (12 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (12 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (13 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (13 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (13 hours ago)

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (14 hours ago)

Malayali Vartha Recommends