Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

റിതുല്‍ സ്‌കൂളിലെ ഓണപ്പരിപാടിക്ക് പോകുന്ന ചിത്രം പങ്കുവച്ച് രേണു; മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്....

26 AUGUST 2023 04:31 PM IST
മലയാളി വാര്‍ത്ത

തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത് ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ആ ആഘാതത്തില്‍ നിന്നും അദേഹത്തിന്റെ പ്രിയപ്പെട്ടവർ ഇന്നും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സുധി സ്റ്റാര്‍ മാജിക്കിലൂടെ മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. എന്നും ചിരിച്ചു മാത്രം പ്രേക്ഷകർ കണ്ടിട്ടുള്ള സുധിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും.

സ്വന്തമായൊരു വീടെന്ന വലിയ സ്വപ്‌നം സാക്ഷാത്ക്കരിക്കും മുൻപായിരുന്നു സുധിയുടെ വിയോഗം. ഉള്ള കടങ്ങളൊക്കെ തീര്‍ത്ത് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു സുധി. വാടകവീട്ടില്‍ നിന്നും മാറി നമുക്ക് സ്വന്തമായൊരു വീട് വേണം. എങ്ങനെയായാലും ഞാന്‍ അത് സാധ്യമാക്കുമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു രേണു പറഞ്ഞിരുന്നു. സുധിയുടെ ആ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുകയാണ്. അടുത്തിടെ സുധിയുടെ കുടുംബത്തിനുള്ള വീടിന്റെ തറക്കല്ലിടൽ നടന്നിരുന്നു.

ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ റിതുലിന്റേയും രാഹുലിന്റേയും പേരിൽ നൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് സുധിയുടെ സ്വപ്നം പോലെ ഭാര്യക്കും മക്കൾക്കുമായി വീട് ഉയരുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്. ജൂൺ അഞ്ചിന് വടകരയില്‍ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നതിനിടെ തൃശ്ശൂരിൽ വച്ചുണ്ടായ കാർ അപകടത്തിലാണ് കൊല്ലം സുധി മരണപ്പെടുന്നത്.

സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മകനായ റിതുല്‍ സ്‌കൂളിലെ ഓണപ്പരിപാടിക്ക് പോവുന്നതിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് രേണു.

'മക്കള്‍ക്ക് എന്തറിയാം, അവരുടെ സ്‌കൂളില്‍ ഓണാഘോഷമാണ്. മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്', എന്ന് കുറിച്ചു കൊണ്ടാണ് രേണു ചിത്രം പങ്കുവച്ചത്. കൊല്ലം സുധി ഷൂട്ടിനായി പോയിരിക്കുകയാണെന്നായിരുന്നു അച്ഛനെക്കുറിച്ച് ചോദിച്ചവരോടെല്ലാം റിതുല്‍ പറയാറുള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് സുധിയും രേണുവും. സുധിയുടെ പരിപാടികൾ കണ്ടാണ് രേണുവിന് അദ്ദേഹത്തോട് ഇഷ്ടം തോന്നുന്നത്. ഇഷ്ടം പറഞ്ഞപ്പോൾ നേരത്തെ വിവാഹിതനായിരുന്നു, അതിലൊരു മകനുണ്ട് അവന് അമ്മയായി കൂടെ വരാമോ എന്നാണ് സുധിച്ചേട്ടന്‍ തന്നോട് ചോദിച്ചതെന്ന് രേണു പറഞ്ഞിരുന്നു.

 

അന്ന് മുതൽ സുധിയുടെ ആദ്യ ബന്ധത്തിലെ മകനായ കിച്ചുവിനെ മൂത്ത മകനെപ്പോലെയാണ് രേണു കാണുന്നത്. അവന്‍ അമ്മേ എന്നാണ് രേണുവിനെ വിളിക്കുന്നത്. അവര്‍ നല്ല കൂട്ടാണെന്ന് ഒരിക്കൽ സുധി തന്നെ പറഞ്ഞിരുന്നു. സുധിയുടെ മരണത്തിന് പിന്നാലെ ചില അനാവശ്യ വിവാദങ്ങൾ ഭാര്യ രേണുവിനെ വേട്ടയാടിയിരുന്നു.

അതെല്ലാം തരണം ചെയ്തു മക്കൾക്കുവേണ്ടി ഇനി ജീവിക്കണമെന്ന മനസുമായി മുന്നോട്ട് പോവുകയാണ് രേണു. സുധി മരിച്ച് ഒരു മാസം പോലും ആകും മുമ്പേ രേണു റീല്‍സ് ചെയ്ത് നടക്കുകയാണെന്ന് ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പഴയ റീലുകള്‍ ഉപയോഗിച്ചാണ് ചില യൂട്യൂബ് ചാനലുകള്‍ വാര്‍ത്തയുണ്ടാക്കിയത്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ എന്നായിരുന്നു വിവാദങ്ങൾക്ക് മറുപടിയായി രേണു പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (4 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (5 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (6 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (11 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (11 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (11 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (11 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (11 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (11 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (11 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (12 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (12 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (12 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (15 hours ago)

Malayali Vartha Recommends