Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കൊരുപാട് ഇഷ്ടപെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത, എന്തിനാണ് ഈ സിനിമയെ ആക്രമിക്കുന്നത്? : നൈലാ ഉഷ

28 AUGUST 2023 03:52 PM IST
മലയാളി വാര്‍ത്ത

വൻ ക്യാൻവാസിൽ ഒരുങ്ങിയ ദുൽഖർ സൽമാൻ ചിത്രം ആഗോള വ്യാപകമായി തിയേറ്ററുകളിൽ നിന്ന് മുപ്പതു കോടി കളക്ഷനിലേക്കു കടക്കുമ്പോൾ ഒരു വിഭാഗം ആളുകളുടെ നെഗറ്റിവ് ക്യാമ്പയിനിങ്ങിനു എതിരെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ നൈലാ ഉഷ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കുന്നതെന്തിന്?

ഈ സിനിമയിലുള്ള താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈലാ ഉഷ പറഞ്ഞു. കേരളത്തിലും ഗൾഫിലും റിലീസ് ദിവസം മുതൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളും കളക്ഷനും ഹൗസ്ഫുൾ ഷോകളും നേടുന്നതിനിടയിൽ ഒരുകൂട്ടം ആളുകളുടെ പരസ്യമായ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നൈല.

കിംഗ് ഓഫ് കൊത്തയിലെ സുപ്രധാന റോളിൽ എത്തുന്ന നൈലയുടെ വാക്കുകൾ ഇപ്രകാരമാണ്.‘സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്നുതോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറേ ആളുകൾ പ്രചരിപിക്കുന്നത്അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ?

എല്ലാവരും സിനിമ തിയറ്ററില്‍ കാണട്ടെ, അതിന് അവസരം കൊടുക്കു. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന്ഒക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ'. ആദ്യത്തെ സംഘടിത ഡീഗ്രേഡിങ്ങിനു ശേഷം പ്രേക്ഷകർ നൽകിയ വിജയമാണ്. ഡീഗ്രേഡിങ്ങിനെതിരെ ഷമ്മി തിലകനും നേരത്തെ പ്രതികരിച്ചിരുന്നു.

മലയാളത്തിൽ ഇതുപോലുള്ള വലിയ ക്യാൻവാസ് ചിത്രങ്ങൾ ഉണ്ടാകണമെന്നും ദുൽഖറിന്റെ മികച്ച ഒരു ചിത്രം നിറഞ്ഞ സദസ്സിൽ ഹൗസ് ഫുൾ ഷോകളുമായി മുന്നോട്ടു പോകുമ്പോൾ നെഗറ്റിവ് പ്രചരണങ്ങൾ നടത്തുന്നത് ശെരിയല്ല എന്നും സിനിമയോടുള്ള സ്നേഹമാണ് ആവശ്യമെന്നും നിർമ്മാതാവും പ്രമുഖ ഡിസ്ട്രിബൂട്ടറുമായ ഷിബു തമീൻസും ട്വിറ്ററിൽ പ്രതികരിച്ചു.

ഒരാൾക്ക് സിനിമ കാണാം അഭിപ്രായം പറയാം പക്ഷെ മറ്റുള്ളവർ സിനിമ കാണരുത് എന്ന അഭിപ്രായങ്ങൾ പറഞ്ഞയാളുകളുടെ വാക്കുകൾ പഞ്ഞിക്കിട്ടുകൊണ്ടാണ് പ്രേക്ഷകർ കിംഗ് ഓഫ് കൊത്തയെ കുടുംബത്തോടെ സ്വീകരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ വെള്ളം ഇനി വിദേശത്തേക്ക് ഒഴുകില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

സോളാര്‍ പാനല്‍ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

നാളെ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും  (4 hours ago)

ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു  (4 hours ago)

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (5 hours ago)

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (5 hours ago)

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (9 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (10 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (10 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (10 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (11 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (11 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (11 hours ago)

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (11 hours ago)

Malayali Vartha Recommends