Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ ഉടന്‍ എത്തും

24 SEPTEMBER 2023 11:57 PM IST
മലയാളി വാര്‍ത്ത

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ ഉടന്‍ എത്തും. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വര്‍മ്മയാണ്. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് രചിക്കുന്ന തിരക്കഥ കൂടിയാണ് ഇത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കി നവംബറില്‍ ചിത്രം തീയേറ്ററില്‍ എത്തും.

മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോന്‍ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗല്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ലീഗല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന 'ഗരുഡന്‍' കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വന്‍ താരനിരയും വലിയ മുതല്‍ മുടക്കമുള്ള ചിത്രത്തില്‍ സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ,സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 'പാപ്പന്‍' എന്ന ഗംഭീര സൂപ്പര്‍ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ ജിനേഷ് എം. ജനഗണമന, കടുവ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജെയ്ക്‌സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു.

എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍ , ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍. മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആര്‍ട്ട് സുനില്‍ കെ. ജോര്‍ജ്. കോസ്റ്റ്യൂം സ്‌റ്റെഫി സേവ്യര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ് ഫോര്‍ത്ത്. സ്റ്റില്‍സ് ശാലു പേയാട്. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ തന്നെ തീയറ്ററുകളില്‍ എത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (1 hour ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (2 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (2 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (2 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (3 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (3 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (3 hours ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (3 hours ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (4 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (4 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (4 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (5 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (5 hours ago)

Malayali Vartha Recommends