Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

കണ്ണൂർ സ്‌ക്വാഡിൽ സുഷിൻ ശ്യാം ഒരുക്കിയ "മൃദുഭാവേ ദൃഢകൃത്യേ" ലിറിക്കൽ വീഡിയോ റിലീസായി, ചിത്രം നാളെ തിയേറ്ററിലേക്ക്

27 SEPTEMBER 2023 11:23 AM IST
മലയാളി വാര്‍ത്ത

കേരളക്കരയുടെ അഭിമാനമായ ഒരു പോലീസ് സ്‌ക്വാഡ്, പ്രധാനപ്പെട്ട മുന്നൂറില്പരം കേസുകൾ തെളിയിച്ച കണ്ണൂർ സ്‌ക്വാഡ് പോലീസ് വിഭാഗത്തിലെ സ്റ്റഡി മെറ്റിരിയൽ ആയി പോലും ഇടം പിടിക്കുമ്പോൾ കേസന്വേഷണത്തിന്റെ അവരുടെ യാത്രകൾ പ്രതികൾക്ക് പിന്നാലെ ഇന്ത്യയൊട്ടാകെ പാഞ്ഞിരുന്നു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമക്കായി ഒരുക്കിയ തിരക്കഥയിൽ നാളെ തിയേറ്ററുകളിക്കെത്തുമ്പോൾ കുറ്റാന്വേഷനത്തിനോടൊപ്പം ഓരോ പ്രേക്ഷകനും സഞ്ചരിക്കുമെന്നുറപ്പാണ്.

കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാൻ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്‌.ഐ ജോർജ് മാർട്ടിനും സംഘവും പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പാണ്. ചിത്രത്തിൽ സുഷിൻ ശ്യാം ഒരുക്കിയ മൃദുഭാവേ ദൃഡകൃത്യേ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്ന് റിലീസായി. ലോകമെമ്പാടുമുള്ള തിയേറ്ററിൽ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം നാളെ റിലീസാകും.

സുഷിൻ ശ്യാം ആലപിച്ച കണ്ണൂർ സ്‌ക്വാഡിലെ മൃദുഭാവേ ദൃഢകൃത്യേ എന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാറിന്റേതാണ്.2180 പ്രവർത്തകരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. മമ്മൂട്ടിയോടൊപ്പം കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്‌ ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽമാർക്കറ്റിംഗ് :വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (1 hour ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (1 hour ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (1 hour ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (1 hour ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (2 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (2 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (2 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (2 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (2 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (3 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (3 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (3 hours ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (3 hours ago)

കായംകുളത്ത് എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയിലായി  (4 hours ago)

Malayali Vartha Recommends