Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗിന്നസ് പക്രു നായകനാകുന്ന "916 കുഞ്ഞൂട്ടൻ", ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു, ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊടുങ്ങല്ലൂരിൽ ആരംഭിക്കും

23 OCTOBER 2023 11:40 AM IST
മലയാളി വാര്‍ത്ത

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തിൽ ടിനി ടോമും ചിത്രത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ് ആണ് 916 കുഞ്ഞൂട്ടൻ സംവിധാനം ചെയ്യുന്നത്.

കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകികൊണ്ട് ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്ദിരൂർ, എക്സികുട്ടിവ് പ്രൊഡ്യൂസർ : പാസ്‌ക്കൽ ഏട്ടൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാനങ്ങൾ : അജീഷ് ദാസ്, കൊറിയോഗ്രാഫർ: പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : ഷിന്റോ ഇരിങ്ങാലക്കുട, കലാ സംവിധാനം: പുത്തൻചിറ രാധാകൃഷ്ണൻ, സ്റ്റിൽസ് : ഗിരി ശങ്കർ, ഡിസൈൻ : കോളിൻസ് ലിയോഫിൽ. ചിത്രത്തിന്റെ ചിത്രീകരണം നാളെ കൊടുങ്ങല്ലൂരിൽ ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ വെള്ളം ഇനി വിദേശത്തേക്ക് ഒഴുകില്ലെന്ന് പ്രധാനമന്ത്രി  (1 hour ago)

സോളാര്‍ പാനല്‍ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

നാളെ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും  (1 hour ago)

ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു  (2 hours ago)

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (3 hours ago)

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (3 hours ago)

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (7 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (7 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (7 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (7 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (8 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (9 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (9 hours ago)

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (9 hours ago)

Malayali Vartha Recommends