സീരിയല്‍ സിനിമ താരം രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

മലയാളം സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങളായി ഭര്‍ത്താവുമൊത്ത് ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കലാരംഗത്ത് വളരെ സജീവ സാന്നിദ്ധ്യമാണ് രഞ്ജുഷ മേനോന്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം എന്താണെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുന്നു. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
https://www.facebook.com/Malayalivartha