ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ:- അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ഹർജി; കോടതി നേരിട്ട് അന്വേഷിക്കും...
ദിലീപ് ചലച്ചിത്രം ' ബാന്ദ്ര 'ക്കെതിരെ നടന്ന നെഗറ്റീവ് റിവ്യൂ നടത്തിയതിന് അശ്വന്ത് കോക്ക് അടക്കം 7 യൂട്യൂബർമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന ഹർജി കോടതി നേരിട്ട് അന്വേഷിക്കും. പരാതിക്കാരന്റെ മൊഴിയെടുക്കാൻ ഡിസംബർ 16 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് അശ്വതി നായരുടേതാണുത്തരവ്. സാക്ഷിമൊഴികളും രേഖകളും വിലയിരുത്തിയുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ, വ്ളോഗർമാർക്കെതിരെ കോടതി നേരിട്ട് കേസെടുക്കും. പോലീസിനെക്കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിക്കണമെന്ന ആവശ്യം കോടതി തള്ളി.
https://www.facebook.com/Malayalivartha