Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ചേട്ടന്റെ സിനിമയുടെ ഡബ്ബിങ്ങിന് ഓട്ടോ വിളിച്ചെത്തിയ ധ്യാൻ ശ്രീനിവാസന്റെ വിഡിയോ വൈറൽ...ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ധ്യാനിന്റെ വരവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വിനീത് ശ്രീനിവാസൻ തന്നെ..

12 JANUARY 2024 06:18 PM IST
മലയാളി വാര്‍ത്ത

ചേട്ടന്റെ സിനിമയുടെ ഡബ്ബിങ്ങിന് ഓട്ടോ വിളിച്ചെത്തിയ ധ്യാൻ ശ്രീനിവാസന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ധ്യാനിന്റെ വരവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രിന്‍റഡ് ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച് സിംപിള്‍ ലുക്കിലായിരുന്നു ധ്യാനിന്‍റെ വരവ്. ഓട്ടോക്കൂലി നല്‍കാന്‍ ധ്യാന്‍ ഡ്രൈവറോട് ഫോണ്‍ നമ്പര്‍ ചോദിക്കുന്നതും വിഡിയോയില്‍ കാണാം. ചിത്രത്തിന്‍റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തെ ടാഗ് ചെയ്തു വിനീത് ശ്രീനിവാസനാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്.

 

 

‘വർഷങ്ങൾക്കു േശഷം’ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെ അഭിനേതാക്കളുടെ ഡബ്ബിങ് ജോലികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ധ്യാനിന്റെ വിഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആരാധകരുമെത്തി. ‘മീൻ മേടിക്കാൻ വരണ പോലെയാണ് ചെക്കൻ ഡബ്ബിങ്ങിന് വരുന്നത്’, ‘ധ്യാൻ ചേട്ടൻ മാസ്സ്’, ‘ധ്യാൻ സിംപിൾ ആണ്, ബട്ട് പവർഫുൾ’ തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്.

തടി കുറച്ച് പുതിയ മേക്കോവറിലാണ് ധ്യാൻ ഈ ചിത്രത്തിലെത്തുന്നത്. ‘തടി കുറച്ചു വന്നില്ലെങ്കിൽ വേറെ ആളെ വച്ച് ഈ വേഷം തീര്‍ക്കു’മെന്ന ചേട്ടന്റെ ‘ഭീഷണി’ക്കു വഴങ്ങിയാണ് ധ്യാൻ ദിവസങ്ങൾക്കുള്ളിൽ ഈ മേക്കോവറിലേക്കെത്തിയത്.

 

 

 

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തിലെ ധ്യാനിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിനീത് നാല് സിനിമകൾ സംവിധാനം ചെയ്തെങ്കിലും അതിലൊന്നും ധ്യാൻ അഭിനയിച്ചിട്ടില്ല. ‘തിര’ പുറത്തിറങ്ങി പത്തു വർഷങ്ങൾക്കുേശഷം വിനീതും ധ്യാനും വീണ്ടും ഒന്നിക്കുകയാണ്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ‘വർഷങ്ങൾക്കു േശഷം’ എന്ന സിനിമയിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (21 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (1 hour ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (2 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (2 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (2 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (2 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (3 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends